15 ലക്ഷം രൂപ അക്കൗണ്ടിലിടുമെന്ന മോദി പറഞ്ഞില്ലെന്നായിരുന്നു അന്ന് ചാനല്‍ ചര്‍ച്ചയില്‍ വിവി രാജേഷ് വാദിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത ടോം വടക്കന്‍ വീഡിയോ സഹിതം രാജേഷിന്റെ വാദങ്ങളെ ഖണ്ഡിച്ചത് അന്ന് ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയതിനു പിന്നാലെ മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അന്ന് തനിക്ക് പിഴവ് പറ്റിയതാണെന്നും 15 തവണ മോദിയുടെ പ്രസംഗം കണ്ടപ്പോഴാണ് അര്‍ത്ഥം മനസിലായതെന്നും വടക്കന്‍ പറഞ്ഞത്.
Also Read: ഐഎസ് ബന്ധം: കാസര്‍ഗോഡ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
advertisement
ഈ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് രാജേഷ് ടം വടക്കന് നന്ദി പറയുന്നത്. 'കിട്ടിയ അവസരത്തില്‍ മുന്‍പ് സംഭവിച്ച പിഴവ് തിരുത്താന്‍ തയ്യാറായ വടക്കന്‍ജിയുടെ വലിയ മനസിന് നന്ദി. സത്യം പുറത്തു വരാന്‍ ചിലപ്പോഴൊക്കെ സമയമെടുക്കും, അതുവരെ നമ്മള്‍ കാത്തിരിക്കണം' രാജേഷ് പോസ്റ്റില്‍ പറയുന്നു.
വിവി രജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
'സത്യം തെളിയുക തന്നെ ചെയ്യും, കുറച്ചു കാത്തിരിക്കണമെന്നുമാത്രം. ഉദ്ദേശം 4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നികേഷ് നയിച്ച ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സ് പ്രതിനിധിയായി ദേശീയ നേതവ് ശ്രീ ടോം വടക്കനായിരുന്നു. വിഷയം ബ്ലാക്ക് മണിയില്‍ മോദി ജി 2014 തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രസംഗം,' ഇന്ത്യയില്‍ നിന്ന് വിദേശത്ത് നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം മുഴുവനും തിരികെ കൊണ്ട് വരാന്‍ കഴിഞ്ഞാല്‍ ഓരോരുത്തര്‍ക്കും15 ലക്ഷം രൂപ വീതം കിട്ടുവാനുള്ള വകയുണ്ടാകും' ഇതായിരുന്നു തര്‍ക്കവിഷയം.
മോദിജി ഓരോരുത്തര്‍ക്കം 15 ലക്ഷം രൂപ കൊടുക്കും എന്ന് വാഗ്ദാനം ചെയ്തതായി സ്ഥാപിക്കുവാന്‍കോണ്‍ഗ്രസ്സ് ശ്രമിച്ചു, ഈ പ്രസംഗത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നതിനാല്‍ ഞാന്‍ വിയോജിച്ചു, എന്നാല്‍ മോദിജിയുടെ പ്രസംഗം കേള്‍പ്പിച്ചശേഷം നികേഷും, ടോം വടക്കന്‍ ജിയും ഞാന്‍ പറഞ്ഞതിനെ എതിര്‍ത്തുകൊണ്ടേയിരുന്നു.
Dont Miss: കെവിന്‍ വധം: രഹസ്യമൊഴി നൽകിയത് പൊലീസ് ഭീഷണിയിലെന്ന് കൂറുമാറിയ സാക്ഷി അബിൻ
അന്ന് തിരുവനന്തപുരം സ്റ്റുഡിയോയിലെ sound system കുറച്ചു തകരാറിലായിരുന്നതിനാല്‍ നികേഷും, മറ്റുള്ളവരും പറഞ്ഞത് എനിക്ക് പൂര്‍ണ്ണമായും കേള്‍ക്കാനും കഴിഞ്ഞില്ല, പിറ്റേദിവസം രാവിലെ മുതല്‍ social media യിലും മറ്റും ഞാന്‍ പറഞ്ഞത് തെറ്റാണെന്നും, കോണ്‍ഗ്രസ്സിന് മുന്നില്‍ പതറിപ്പോയി എന്നും പ്രചാരണം ആരംഭിച്ചു, ചിലതൊക്കെ ഇപ്പോഴും തുടരുന്നു, എന്നാല്‍ ശ്രീ വടക്കജി ബിജെപി യില്‍ എത്തിയ ശേഷം ചലം െ24x7 ന് നല്കിയ ഒരു interview ല്‍ തെറ്റ് പറ്റിയത് അദ്ദേഹത്തിനാണെന്നും രാജേഷ് പറഞ്ഞതായിരുന്നു ശരിയെന്നും സമ്മതിച്ചതായിക്കണ്ടു, 15 തവണ മോദിജിയുടെ പ്രസംഗം കേട്ടശേഷമാണ് അദ്ദേഹം ഇത് പറയുന്നത് എന്ന് ആവര്‍ത്തിക്കുന്നുണ്ട്.
കിട്ടിയ അവസരത്തില്‍ മുന്‍പ് സംഭവിച്ച പിഴവ് തിരുത്താന്‍ തയ്യാറായ വടക്കന്‍ജിയുടെ വലിയ മനസിന് നന്ദി. സത്യം പുറത്തു വരാന്‍ ചിലപ്പോഴൊക്കെ സമയമെടുക്കും, അതുവരെ നമ്മള്‍ കാത്തിരിക്കണം, ഇനിയും പല വ്യാജ പ്രചരണങ്ങളും തെളിവു സഹിതം പൊളിഞ്ഞു വീഴും. അതിനിടക്ക് ഉണ്ടാകുന്ന പരിഹാസങ്ങളും, എതിര്‍പ്പുകളും മുന്നോട്ടുള്ള ചവിട്ടുപടികളാകും.'