കോട്ടയം : കെവിൻ വധക്കേസിലെ സാക്ഷി അബിൻ കൂറുമാറി. പ്രതികൾക്കെതിരെ രഹസ്യ മൊഴി നൽകിയത് പൊലീസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണെന്നാണ് അബിൻ വിചാരണയ്ക്കിടെ അറിയിച്ചിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടു പോകുന്നതുൾപ്പെടെ അറിഞ്ഞിരുന്നതായാണ് ഇയാൾ നേരത്തെ മൊഴി നൽകിയിരുന്നത്. ആക്രമത്തിന് ഉപയോഗിച്ച വാൾ ഒളിപ്പിക്കുന്നത് കണ്ടതായും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങളൊക്കെ രഹസ്യമൊഴിയായും നൽകിയിരുന്നു. ഇതാണ് വിചാരണയ്ക്കിടെ ഇപ്പോൾ മാറ്റിപ്പറഞ്ഞിരിക്കുന്നത്.
2018 മെയ് 27 നാണ് കോട്ടയം സ്വദേശിയായ കെവിനെ കൊല്ലം തെന്‍മലയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവുമായുള്ള പ്രണയ ബന്ധത്തെ എതിർത്ത് പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെ കേസിലെ പ്രതികളാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.