BREAKING: ഐഎസ് ബന്ധം: കാസര്‍ഗോഡ് സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍
Last Updated:
ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു
കൊച്ചി: ഐഎസ് ബന്ധമുള്ള യുവാവ് കൊച്ചിയില്‍ അറസ്റ്റിലായി. കാസര്‍ഗോഡ് സ്വദേശി റിയാസാണ് പിടിയിലായിരിക്കുന്നത്. ഇയാളെ നാളെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. റിയാസ് കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ പറയുന്നു.
നേരത്തെ ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു. ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുടെ സൂത്രധാരനുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 29, 2019 9:52 PM IST