TRENDING:

Mullaperiyar | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി

Last Updated:

ഇതോടെ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകള്‍ 60 സെ.മീ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
News18 Malayalam
News18 Malayalam
advertisement

138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. മൂന്ന് സ്പിൽ വേ ഷട്ടറുകളിൽ നിന്ന് 60 സെന്റി മീറ്റർ വെള്ളമാണ് പെരിയാറിലേയ്ക് ഒഴുക്കുന്നത്.

ഇന്നലെ വൈകുന്നേരം ജലനിരപ്പ് 138.10 അടിയിലേയ്ക് താഴ്ന്നിരുന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രിയിൽ കനത്ത മഴ ആണ് പെയ്തത്. 5082. 54 ഘന അടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചത്. 70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന 1,5,6 ഷട്ടറുകൾ രാവിലേയും വൈകിട്ടോടെ നാലാമത്തെ ഷട്ടറും അടച്ചിരുന്നു.

advertisement

അതേസമയം, കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്.

Also Read-Anupama Child Missing Case | ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അനുപമ പിന്‍വലിച്ചു; ഇടപെടാനാകില്ലെന്ന് കോടതി

എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊട്ടില്‍പാലം - വയനാട് റോഡ് വഴിയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ നിരോധിച്ചതായി ജില്ലാകളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കുകയായിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mullaperiyar | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി
Open in App
Home
Video
Impact Shorts
Web Stories