വയനാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം; ഡി ഡി എം എ
വയനാട്ടിലെ ദുരന്തമേഖലയിലേക്ക് ജില്ലയിൽ നിന്നുള്ള അവശ്യ വസ്തുക്കളുടെ വിതരണവും സന്നദ്ധ സേവന പ്രവർത്തനവും ഔദ്യോഗിക സംവിധാനങ്ങളിലൂടെ മാത്രമെ ചെയ്യാവു എന്നും കണ്ണൂർ ഡി ഡി എം എ.വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത ദിവാരണ അതോറിറ്റി (ഡി ഡി എം എ)അറിയിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുവാൻ ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നുണ്ട്.
കളക്ടറേറ്റിലും ജില്ലാ പഞ്ചായത്തിലും ദുരിത ബാധിതർക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സന്നദ്ധരായ വ്യക്തികൾക്കും സംഘടനകൾക്കും അവശ്യ വസ്തുക്കളായ വസ്ത്രങ്ങൾ(പുതിയത്), കുടിവെള്ളം, സാനിറ്ററി പാഡ്, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, അരി, പയർ വർഗങ്ങൾ, തേയില പൊടി, പഞ്ചസാര, ബാറ്ററി, ടോർച്ച് മുതലായവ ഈ കേന്ദ്രങ്ങളിൽ എത്തിക്കാം.
ഇത് സുരക്ഷിതമായി ദുരന്ത ബാധിതരിലേക്ക് എത്തിക്കുമെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയും അറിയിച്ചു.
കലക്ടറേറ്റിൽ ഇതിനായി ബന്ധപെടേണ്ട നമ്പർ 9446682300, ജില്ലാ പഞ്ചായത്തിനെ ബന്ധപെടേണ്ട നമ്പർ 9048265159.
ജില്ലാ പഞ്ചായത്തിൻ്റെ അവശ്യ വസ്തുക്കളുമായിട്ടുള്ള ആദ്യ വാഹനം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് പുറപ്പെടും.