നേവിയുൾപ്പെടെ രക്ഷാദൗത്യത്തിന് ഹെലികോപ്റ്റർ എത്തിക്കുമെന്ന് അറിയിച്ചെങ്കിലും പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് പരന്നതോടെ ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായേക്കും.ഉരുൾപൊട്ടലില്‍ ഇതുവരെ 93 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 128 പേർ ചികിത്സയിൽ.
ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് പുലർച്ചെ 2 മണിക്കാണ് സംഭവ സ്ഥലത്ത് ആദ്യ ഉരുൾപോട്ടൽ ഉണ്ടായത്. തുടർന്ന് 4.10-ഓടെ വീണ്ടും ഉരുൾപൊട്ടി. നേപ്പാൾ സ്വദേശികൾ താമസിക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. നിരവധി ആളുകള്‍ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് തുടർച്ചയായി ഉരുൾ പൊട്ടൽ ഉണ്ടായി. ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും 400ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായുമാണ് റിപ്പോർട്ട്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.
advertisement