അതേസമയം അന്തര്‍ജില്ലാ പൊതുഗതാഗത്തിന് ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസിന് വ്യവസ്ഥകളോടെ അനുമതി നല്‍കും. കോവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.
അതേസമയം സംസ്ഥാനത്ത് നാളെ മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയില്‍ കുറഞ്ഞെന്നും നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇപ്പോള്‍ സ്ഥിതിയില്‍ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു
advertisement
Also Read-Covid 19| സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്; 166 മരണം; ടിപിആർ 11.76
ലോക്ഡൗണ്‍ ഇളവുകള്‍
ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും
അവശ്യവസ്തുക്കളുടെ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ തുറക്കാം.
ബെവ്‌കോ ഓട്ട്ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവ പ്രവര്‍ത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ.
ഷോപ്പിങ് മാളുകള്‍ തുറക്കില്ല.
ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും.
ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല.
അക്ഷയകേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവര്‍ത്തിക്കാം
സെക്രട്ടേറയറ്റില്‍ 50 ജീവനക്കാര്‍ ഹാജരാകണം.
വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രം.