TRENDING:

യുഡിഎഫുമായി ചര്‍ച്ചകള്‍ നടക്കുന്നു; യൂത്ത് ലീഗ് എതിര്‍പ്പ് കാര്യമാക്കുന്നില്ല: വെല്‍ഫെയര്‍ പാര്‍ട്ടി

Last Updated:

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കിയിരുന്നുവെന്നും വെല്‍ഫെയര്‍ പാര്‍ട്ടി വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുന്നതിന് യു.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ച നടക്കുന്നുവെന്ന് സ്ഥിരീകരിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി. യു.ഡി.എഫ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് ന്യൂസ് 18 നോടു പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയിരുന്നുവെന്നും വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
advertisement

വെല്‍ഫെയര്‍പാര്‍ട്ടിയുമായി ചര്‍ച്ച നടക്കുന്നുവെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ തള്ളി കെ.പി.എ മജീദും എം.കെ മുനീറും രംഗത്തെത്തിയിരുന്നു. വെല്‍ഫെയര്‍പാര്‍ട്ടിയുമായുള്ള ധാരണനീക്കം അംഗീകരിക്കാനാവില്ലെന്ന് യൂത്ത് ലീഗും നിലപാടെടുത്തു. ഈ സാഹചര്യത്തിലാണ് ചര്‍ച്ച നടക്കുന്നുവെന്ന് വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയത്.

You may also like:Covid 19 | ഏഴ് പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| വിയ്യൂർ സബ് ജയിലിലെ ഉദ്യോഗസ്ഥന് രോഗം സ്ഥിരീകരിച്ചു; അതീവ ജാഗ്രത പുലർത്താന്‍ നിർദേശം [NEWS] Expats Return| ഇന്ന് കൊച്ചിയിലെത്തുന്നത് 23 വിമാനങ്ങൾ; നാടണയുന്നത് നാലായിരത്തിലേറെ പ്രവാസികൾ [NEWS]

advertisement

തദ്ദേശ തിരഞ്ഞെടുപ്പില്‍ സഹകരിക്കുന്നതിന് യു.ഡി.എഫ് നേതൃത്വവുമായി ചര്‍ച്ച നടക്കുന്നുണ്ട്. പ്രാഥമിക ചര്‍ച്ചകളാണ് നടന്നത്. തുടര്‍ ചര്‍ച്ചകളുണ്ടാകും. ഇതില്‍ അസ്വാഭാവികതയൊന്നുമില്ല'- വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. യൂത്ത് ലീഗ് എതിര്‍പ്പ് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അത്തരം എതിര്‍പ്പുകള്‍ ചര്‍ച്ചകള്‍ക്ക് തടസ്സമാവില്ലെന്നും ഷഫീഖ് വ്യക്തമാക്കി.

യു.ഡി.എഫുമായി ധാരണയുണ്ടാക്കാനുള്ള നീക്കത്തിനെതിരെ സി.പി.എം രംഗത്തുവന്നതിനെ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം ചോദ്യം ചെയ്യുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായും സഹകരിച്ചു. മുപ്പത് തദ്ദേശ സ്ഥാപനങ്ങളില്‍ ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്. മുക്കത്തും കൂട്ടിലങ്ങാടിയിലും അരുക്കുറ്റിയലും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെയാണ് ഇടതുമുന്നണി ഭരിക്കുന്നത്. സി.പി.എം സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് ധാരണയുണ്ടാക്കിയതെന്നും കെ.എ ഷഫീഖ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അത് പറയാനുള്ള സമയമായില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു. യു.ഡി.എഫുമായാണ് ചര്‍ച്ചയെന്നും കൂടുതല്‍ വിശദാശങ്ങള്‍ ഇപ്പോള്‍ പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഡിഎഫുമായി ചര്‍ച്ചകള്‍ നടക്കുന്നു; യൂത്ത് ലീഗ് എതിര്‍പ്പ് കാര്യമാക്കുന്നില്ല: വെല്‍ഫെയര്‍ പാര്‍ട്ടി
Open in App
Home
Video
Impact Shorts
Web Stories