പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹിത്വവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയതിനും സര്‍വീസ് ചട്ടം ലംഘിച്ചതിനും 2020 ഡിസംബര്‍ 14 മുതൽ സലാം സസ്‌പെന്‍ഷനിലായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
advertisement
കെഎസ്ഇബി ഉത്തരവിൽ പറയുന്ന കുറ്റങ്ങൾ ഇവ
- 2010ൽ കെഎസ്ഇബിയിൽ കാഷ്യർ ആയി പ്രവർത്തിക്കുമ്പോൾ തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഇപ്പോൾ ഇതേ സംഘടനയുടെ ചെയർമാനാണ്.
- സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചു.
- കെഎസ്ഇബിയുടെ അനുമതി വാങ്ങാതെ പലതവണ വിദേശരാജ്യങ്ങൾ സന്ദർശിച്ചു. ഇത് ചട്ടലംഘനമാണ്.
- ഫെമ നിയമലംഘനം, സംശയാസ്പദമായ പണമിടപാടുകൾ എന്നിവ സംബന്ധിച്ച് വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു.
- രണ്ടാമത്തെ പാസ്പോർട്ട് (നം: E9354435) വിജിലൻസ് ഓഫീസറിന് മുന്നിൽ ഹാജരാക്കാൻ സാധിച്ചില്ല.
- നിയമപ്രകാരം സ്ഥാപിതമായ സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു.
- അദ്ദേഹത്തിന്റെ പ്രവൃത്തികൾ കെഎസ്ഇബിയെ വിവാദത്തിലേക്ക് തള്ളിവിട്ടു. പൊതുജനമധ്യത്തിൽ സ്ഥാപനത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കി.
- ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് സഹകരിച്ചില്ല.
- കെഎസ്ഇബിഎല്ലിൽ നിലവിലുള്ള ഉത്തരവുകളിലെ വിവിധ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തി.
- കെഎസ്ഇബി ലിമിറ്റഡിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി.
- അച്ചടക്കമില്ലായ്മയും കൃത്യവിലോപവും കണ്ടെത്തി
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Oct 04, 2022 8:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
PFI| രണ്ട് പാസ്പോർട്ട്, അനുവാദമില്ലാതെ വിദേശയാത്ര, ബാങ്ക് വിവരങ്ങൾ നൽകിയില്ല; OMA സലാമിനെതിരെ KSEB ഉത്തരവ്
