എല്ലാ വകുപ്പുകളും സാധ്യമായ രീതിയില്‍ പരിശ്രമിക്കുമ്പോഴും രോഗം പടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുന്നത് കൂടുതല്‍ കോവിഡ് മരണങ്ങള്‍ക്കും പൊതുജനാരോഗ്യം തകരാറിലാക്കുന്ന സാഹചര്യത്തിനും വഴി തെളിക്കുമെന്ന് കളക്ടറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 21 ഗ്രാമപഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും രോഗബാധിതരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും എണ്ണം ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്നിരിക്കുകയാണെന്നും വിലയിരുത്തുന്നു.
You may also like:അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് [NEWS]കോവിഡ് രോഗിയെ പുഴുവരിച്ച നിലയിൽ ഡിസ്ചാർജ് ചെയ്ത സംഭവം: ഡോക്ടർ അടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ [NEWS] 'ആരും ഐ ഫോണ്‍ തന്നിട്ടുമില്ല, ഞാന്‍ വാങ്ങിയിട്ടുമില്ല'; നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല [NEWS]
advertisement
നിയന്ത്രണങ്ങള്‍ ഇങ്ങനെ
- ജില്ലയില്‍ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്‌കിന്റെ ഉപയോഗം, സാനിറ്റൈസേഷന്‍ എന്നിവ ഉറപ്പാക്കണം.
- സര്‍ക്കാര്‍ ചടങ്ങുകള്‍, മത ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ.
- മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, പൊതുഗതാഗത സംവിധാനം, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റോറന്റുകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, വ്യവസായശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവയും പരീക്ഷകളും റിക്രൂട്മെന്റുകളും വിവിധ തലങ്ങളില്‍ അനുവദനീയമായ വാണിജ്യപ്രവര്‍ത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിന്‍ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ.
- മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെ പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് കര്‍ശനമായി നിരോധിച്ചു.
- ചുവടെ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാര്‍ക്കറ്റുകളും ബസ് സ്റ്റാന്‍ഡുകളും ജനങ്ങള്‍ കൂടുതലായി എത്തുന്ന മറ്റു പൊതുസ്ഥലങ്ങളും ദിവസം ഒരു തവണയെങ്കിലും അണുനശീകരണം നടത്തുന്നതിന് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
- മുനിസിപ്പാലിറ്റികള്‍: കോട്ടയം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, ചങ്ങനാശേരി.
- ഗ്രാമപഞ്ചായത്തുകള്‍: കങ്ങഴ, മീനടം, അയര്‍ക്കുന്നം. മറവന്തുരുത്ത്, പായിപ്പാട്, കറുകച്ചാല്‍, രാമപുരം, തൃക്കൊടിത്താനം, മുണ്ടക്കയം, കൂരോപ്പട, എരുമേലി, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, വാകത്താനം, അതിരമ്പുഴ, തിരുവാര്‍പ്പ്, മാടപ്പള്ളി, പാമ്പാടി, കുമരകം, എലിക്കുളം.
വിവാഹച്ചടങ്ങുകള്‍ക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക.
