TRENDING:

എന്താണ് ഹൈക്കോടതിയുടെ പാതയോര പൊതുയോഗ വിലക്ക് ?

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്ക് എതിരെ ഹൈക്കോടതി വിധി അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. ഗതാഗത തടസ്സത്തിനു കേസെടുക്കാനുള്ള ഹൈക്കോടതി വിധിയാണ് അടിസ്ഥാനം. പാതയോര പൊതുയോഗങ്ങളും പ്രകടനങ്ങളും മതഘോഷയാത്രകളും നിരോധിച്ച് കേരള ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് 2010 ജൂണ്‍ 23നായിരുന്നു.
advertisement

കോടതിവിധി മറികടക്കുന്നതിന് സംസ്ഥാനസർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമർശനം ഉണ്ടായിരുന്നു.

'മതത്തിന്‍റെയും ജാതിയുടെയും പേരിൽ പോലീസിനെ വേർത്തിരിക്കരുത്'

ഹൈക്കോടതി വിധിക്കെതിരെ ആ സമയത്ത് ശക്തമായി രംഗത്തു വന്നയാളാണ് മുതിർന്ന സി പി എം നേതാവായ എം വി ജയരാജൻ. പാതയോരത്ത് പൊതുയോഗം വിലക്കിക്കൊണ്ട് വിധി പ്രഖ്യാപിച്ച ജഡ്ജിമാർ ശുംഭൻമാർ ആണെന്നായിരുന്നു ജയരാജന്‍റെ പരാമർശം. ഏതായാലും കോടതിയലക്ഷ്യ പരാമർശം നടത്തിയതിന് നാലാഴ്ചത്തെ ജയിൽവാസം ജയരാജൻ അനുഭവിക്കേണ്ടയായും വന്നു.

advertisement

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; വാഹനങ്ങൾക്ക് തീയിട്ടു

നിലവിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് എം വി ജയരാജൻ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
എന്താണ് ഹൈക്കോടതിയുടെ പാതയോര പൊതുയോഗ വിലക്ക് ?