TRENDING:

'ജനങ്ങളെ പിഴിയാനുള്ള 1000 കോടി'; വാർത്തയ്ക്ക് പിന്നിലെ വസ്തുത എന്ത്? മോട്ടോർ വാഹനവകുപ്പിന്റെ വിശദീകരണം

Last Updated:

''പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്സ് തുടങ്ങിയ വകുപ്പിന്റെ വരുമാനമാർഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് 1000 കോടി പിഴ ചുമത്താൻ ടാർജറ്റ് നിശ്ചയിച്ചുവെന്ന വാർത്തയിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്. ഇത് പിഴ ചുമത്താനുള്ള ടാർജറ്റ് അല്ലെന്നും ബജറ്റ് എസ്റ്റിമേറ്റ് പുതുക്കുന്ന സ്വാഭാവിക നടപടി ക്രമം മാത്രമാണെന്നും എംവിഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിശദീകരിച്ചു. നിർദ്ദേശത്തിൽ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മോട്ടോർ വാഹന വകുപ്പിൽ ഓരോ ഓഫീസിനും ടാർജറ്റ് നൽകാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്സ് തുടങ്ങിയ വകുപ്പിന്റെ വരുമാനമാർഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ്. റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങൾ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത്. റോഡ് നിയമങ്ങൾ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടി വരില്ലെന്നും എംവിഡി പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

*’ജനങ്ങളെ പിഴിയാനുള്ള 1000 കോടി’*.

വ്യാജ വാർത്തയിലെ സത്യം എന്താണ് ? രേഖകൾ സംസാരിക്കട്ടെ…

വർഷാവർഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുക… നികുതി വരുമാനം വർധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമത്തെ എത്ര ലാഖവത്തോടെയാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്.

advertisement

ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുക എന്നത് ഒരു സ്വാഭാവിക സർക്കാർ നടപടിക്രമം മാത്രമാണ് . മോട്ടോർ വാഹന വകുപ്പിൽ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകാറുണ്ട്. അത്തരത്തിൽ ലഭിക്കുന്ന സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി തന്റെ കീഴിലുളള ഓഫീസിലേക്ക് അയച്ചു നൽകുക എന്നത് ഒരു ഭരണ നിർവ്വഹണ പ്രക്രിയ മാത്രമാണ് . അതിനെ പിഴ പിരിക്കുന്നതിനുള്ള നിർദ്ദേശം എന്ന് വ്യാഖ്യാനിക്കുന്നത് നിർഭാഗ്യകരമാണ് . നിർദ്ദേശത്തിൽ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല. മോട്ടോർ വാഹന വകുപ്പിൽ ഓരോ ഓഫീസിനും ടാർജറ്റ് നൽകാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്സ് തുടങ്ങിയ വകുപ്പിന്റെ വരുമാനമാർഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ് . റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങൾ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത് . റോഡ് നിയമങ്ങൾ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടി വരില്ല. അത് നല്ല റോഡ് സംസ്കാരത്തിന് തുടക്കമിടും. നമുക്ക് ഒന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം…

advertisement

പോസ്റ്റിന് താഴെ എംവിഡി കമന്റായി നല്‍കിയത്

ബഡ്ജറ്റ് എസ്റ്റിമേറ്റാണ്. പിഴ ചുമത്താനുള്ള ടാർജറ്റ് അല്ല. നടപ്പ് സാമ്പത്തിക വർഷത്തിലെ 3 പാദങ്ങളുടെ (Quarter) അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന നികുതി ബജറ്റ് കണക്കുകളെ അധികരിക്കുകയാണ്. കോവിഡ് മഹാമാരിക്ക് ശേഷം വാഹന വിപണിയിലുണ്ടായ വളർച്ച മൂലം സംസ്ഥാന സമ്പത്ത് ഘടനയുടെ വീണ്ടെടുപ്പിൻ്റെയും നികുതി സമാഹരണത്തിലെ മികവിൻ്റെയും സൂചനയാണിത്. മോട്ടോർ വാഹന നികുതി (tax on Vehicles or Road Tax) എന്ന് പറഞ്ഞാൽ വഴിയിൽ പിടിച്ച് നിർത്തി അടപ്പിക്കുന്ന പിഴയല്ല. മോട്ടോർ വാഹന നിയമ പ്രകാരം നൽകപ്പെടുന്ന നികുതിയാണത്. സാമ്പത്തിക വർഷമവസാനിക്കുന്നതിന് മുമ്പ് തന്നെ (ജനുവരിയിൽ തന്നെ) നികുതി ലക്ഷ്യം കൈവരിച്ച സാഹചര്യത്തിൽ പിന്നീടുള്ള 2 മാസത്തേക്ക് (ഫെബ്രുവരി, മാർച്ച്) നികുതി ടാർജറ്റ്‌ പുതുക്കേണ്ടത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. അത് റോഡിൽ തടഞ്ഞ് നിർത്തി പിഴ ചുമത്തുന്നതിനുള്ള ടാർജറ്റ് ഉയർത്തലല്ല.

advertisement

അത് പോലെ കോവിഡ് മഹാമാരി കാലത്ത് വളരെ അധികം സാമ്പത്തികമായി പ്രശ്നങ്ങൾ നേരിട്ട സ്റ്റേജ് കാര്യേജ് ബസുകൾക്ക് നികുതി അടക്കുന്നതിനായി ഇൻസ്റ്റാൾമെൻ്റ് ( തവണകളായി അടക്കുന്നതിനുള്ള സംവിധാനം) സൗകര്യം ഏർപ്പെടുത്തിയതും അത്തരം വാഹന ഉടമകൾക്ക് ആശ്വാസമായി.

കേരളത്തിലെ 14 ജില്ലകളിലും വിജയകരമായി പൂർത്തിയാക്കിയ “വാഹനീയം” എന്ന പരാതി പരിഹാര അദാലത്തിലൂടെ മുടങ്ങിയ നികുതി കുടിശിഖയുടെ സമാഹരണം സാധ്യമായി. കൂടാതെ “ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി” യിലൂടെയും വാഹന ഉടമകൾക്ക് തങ്ങളുടെ നികുതി ബാധ്യതകൾ തീർക്കാൻ സാധിച്ചു. അനുവദിച്ച സമയത്തിന് മുമ്പ് തന്നെ നികുതി സമാഹരണം ലക്ഷ്യം കൈവരിച്ചതിൽ പിന്നീടുള്ള മാസത്തേക്കുള്ള റിവൈസ്ഡ് ബഡ്ജറ്റ് എസ്റ്റിമേറ്റിനെ പിഴ ടാർജറ്റ് ഉയർത്തി എന്ന് പറയുന്നത് തെറ്റിദ്ധാരണാ ജനകമാണ്.

advertisement

ബജറ്റ് സംബന്ധിച്ച ബജറ്റ് എസ്റ്റിമേറ്റും റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റും മറ്റ് എല്ലാ തരം ഡാറ്റകളും വിവരങ്ങളും ധനകാര്യ വകുപ്പിൻ്റെ വെബ് വിലാസത്തിൽ ലഭ്യമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപകടരഹിതമായും സുരക്ഷിതമായും റോഡ് നിയമങ്ങൾ പാലിച്ചും വാഹനം ഓടിച്ചാൽ പിഴ അടക്കേണ്ടി വരില്ല. തീർച്ച.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജനങ്ങളെ പിഴിയാനുള്ള 1000 കോടി'; വാർത്തയ്ക്ക് പിന്നിലെ വസ്തുത എന്ത്? മോട്ടോർ വാഹനവകുപ്പിന്റെ വിശദീകരണം
Open in App
Home
Video
Impact Shorts
Web Stories