ഇത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും ?
ഗുരുവായൂർ
ഗുരുവായൂരിൽ ഇപ്പോൾ പത്രിക റദ്ദായ നിവേദിതയ്ക്കു 2016ൽ കിട്ടിയത് 25,447 വോട്ട്. സിപിഎമ്മിലെ കെ വി അബ്ദുൾ ഖാദർ 66,088 വോട്ടും മുസ്ലിംലീഗിന്റെ എം സാദിഖലി 50,990 വോട്ടും നേടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി 33,967 വോട്ടും ഇതേ മണ്ഡലത്തിൽ നിന്നു നേടിയിരുന്നു.
തൃശ്ശൂർ ലോക്‌സഭാ (2019 ) ഗുരുവായൂർ
ടി എൻ പ്രതാപൻ (കോൺഗ്രസ് ) 65160
രാജാജി മാത്യു (സിപിഐ) 44695
advertisement
സുരേഷ് ഗോപി (ബിജെപി ) 33967
തലശേരി
ബി.ജെ.പി സ്ഥാനാർഥി എൻ ഹരിദാസിന്‍റെ പത്രികയാണ് തള്ളിയത്. ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയാണ് ഹരിദാസ്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയാണ് പത്രിക തള്ളിയ മണ്ഡലങ്ങളില്‍ ഒന്നായതിനാലാണ് ബിജെപി ജില്ലാ പ്രസിഡന്‍റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി കെ സജീവന്‍ നേടിയത് 22,125 വോട്ടുകളാണ്. എ എൻ ഷംസീർ (സിപിഎം)- 70,741, എ പി അബ്ദുള്ളക്കുട്ടി (കോണ്‍ഗ്രസ്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുനില.
എന്നാൽ 2019ൽ ലോക്‌സഭയിലേക്കുള്ള മൽസരത്തിൽ ഇതേ സജീവന് തലശ്ശേരിയിൽ നിന്നു കിട്ടിയത് 13,456 വോട്ടും. പി ജയരാജന് 65,401 വോട്ടും കെ മുരളീധരന് 53,932 വോട്ടും.
തലശ്ശേരിയിലെ ബിജെപിയെ സംബന്ധിച്ച് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല എന്നതും തിരിച്ചടിയായി. ഈ മാസം 25ന് അമിത് ഷാ തലശ്ശേരിയില്‍ എത്താനിരിക്കെയാണ് ബിജെപിക്ക് അപ്രതീക്ഷിത അടി.
ദേവികുളം
2016ൽ അണ്ണാ ഡിഎംകെയ്ക്ക് വേണ്ടി മത്സരിച്ചു ബിജെപിയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥിയാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ആർ എം ധനലക്ഷ്മി. ധനലക്ഷ്മിക്കു കിട്ടിയത് 11,611 വോട്ട്. ബിജെപിക്കു വേണ്ടി മൽസരിച്ച എൻ ചന്ദ്രന് 9,592 വോട്ട്. വിജയിച്ച സിപിഎമ്മിലെ എസ് രാജേന്ദ്രൻ 49,510 വോട്ടും രണ്ടാമതെത്തിയ കോണ്‍ഗ്രസിന്റെ എ കെ മണി 43,728 വോട്ടും നേടി.
എന്‍ ഡി എ സ്ഥാനാർഥിയുടെ ഉൾപ്പടെ മൂന്ന് പേരുടെ പത്രികകള്‍ തള്ളി. എന്‍.ഡി.എയുടെ ഡമ്മി സ്ഥാനാർഥി പൊൻപാണ്ടി, ബി.എസ്.പിയില്‍ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് വരണാധികാരി തള്ളിയത്. ഫോം 26ലെ ക്രമക്കേട് കാരണമാണ് നോമിനേഷൻ തള്ളാൻ കാരണം.യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡി.കുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി എ.രാജയുമാണു നിയമസഭയിലെ കന്നി അങ്കത്തിനിറങ്ങുന്നത്.
ഇടുക്കി ലോക്‌സഭാ (2019 ) ദേവികുളം
ഡീൻ കുര്യാക്കോസ് (യുഡിഎഫ് )66748
ജോയ്‌സ് ജോർജ് (എൽ ഡി എഫ് )42712
ബിജു കൃഷ്ണൻ (എൻ ഡി എ )7498
മൂന്നിടത്തും മൂന്നാമൻ ഇല്ലാതെ വന്നതോടെ ഈ വോട്ടുകൾ ഏതു മുന്നണിക്ക് പോകുമെന്നാണ് ഇനി അറിയേണ്ടത്.