TRENDING:

Whatsapp Hacking| ഐഎഎസ് ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് ഇരകൾ എന്ന് റിപ്പോർട്ട്

Last Updated:

നമുക്ക് പരിചയമുള്ള ആളുകളുടെ നമ്പറുകൾ വഴി ആറക്ക ഒടിപി നമ്പർ ചോദിച്ചുകൊണ്ടാണ് തട്ടിപ്പു സംഘം വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു പണം തട്ടുന്ന ഡിജിറ്റൽ തട്ടിപ്പ് മാഫിയ സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളെ തട്ടിപ്പിനിരയാക്കിയതായി റിപ്പോർട്ട്. പരിചയക്കാരുടെ നമ്പറുകൾ വഴി ഒടിപി നമ്പർ ചോദിച്ചുകൊണ്ടാണ് തട്ടിപ്പു സംഘം വാട്സപ്പ് ഹാക്ക് ചെയ്യുന്നത്. ഒടിപി നമ്പർ നമ്മൾ അയച്ചു കൊടുത്താൽ നമ്മുടെ വാട്സാപ്പ് അക്കൗണ്ട് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. രാജ്യം ആകെ വ്യാപിക്കുന്ന വാട്ട്സ്ആപ്പ് ഹാക്കിങ് തട്ടിപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ അടക്കം ഇരകളായതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
advertisement

വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ കഴിയുമോ എന്ന് സംശയം നമ്മൾക്കിടയിലുണ്ട് എന്നാൽ. ഒടിപി നമ്പർ കൈമാറുന്നതോടെ വാട്ടസ്ആപ്പിന്റെ നിയന്ത്രണം മുഴുവൻ തട്ടിപ്പുകാർക്ക് സ്വന്തമാകും. ഒരു ആറക്ക ഒടിപി നമ്പർ എസ്എംഎസ് ആയി അബദ്ധത്തിൽ അയച്ചിട്ടുണ്ടെന്നും അത് വാട്സാപ്പിൽ ഫോർവേഡ് ചെയ്ത് നൽകാനും ആവശ്യപ്പെട്ട് പരിചയമുള്ള നമ്പരുകളിൽ നിന്നാണ് തട്ടിപ്പ് മെസ്സേജ് വരുന്നത്. നമുക്ക് പരിചയമുള്ള, നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ആളുകളുടെ നമ്പരുകളിൽ നിന്നാകും ഇത്തരത്തിൽ മെസ്സേജ് വരുന്നത്. ഒടിപി നമ്പർ ഫോർവേഡ് ചെയ്തു കൊടുത്താൽ നമ്മുടെ വാട്സ്ആപ്പ് അക്കൌണ്ടും ഹാക്ക് ചെയ്ത് തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാക്കും. തുടർന്ന് നമ്മൾ ഉൾപ്പെട്ടിട്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെയും നമ്മുടെ കോൺടാക്ട് ലിസ്റ്റിലെ അംഗങ്ങൾക്കും ഇത്തരത്തിൽ ഒടിപി ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും അയക്കുന്നതാണ് തട്ടിപ്പിന്റെ രീതി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹാക്ക് ചെയ്ത വാട്സ്ആപ്പിന്റെ നിയന്ത്രണം തിരിച്ചുകിട്ടാൻ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും സമയമെടുക്കും. വാട്സ്ആപ്പ് അക്കൗണ്ടുകളിൽ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ ആക്ടീവ് ആക്കുക, എത്ര പരിചയമുള്ള, അടുപ്പമുള്ള ആളുകളാണെങ്കിൽ പോലും ഒടിപി നമ്പർ ചോദിച്ചാൽ  നൽകാതിരിക്കുക എന്നിവയാണ് വഞ്ചിതരാകാതിരിക്കാൻ  ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Whatsapp Hacking| ഐഎഎസ് ഉദ്യോഗസ്ഥരടക്കം നൂറുകണക്കിന് ഇരകൾ എന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories