TRENDING:

സ്വർണക്കൊള്ളയിൽ അറസ്റ്റിലാകുന്ന ആറാമൻ‌; പത്തനംതിട്ടയിൽ പിണറായിക്ക് പടനയിച്ച എ പത്മകുമാർ ജയിലിലേക്ക്

Last Updated:

പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത്, വി  എസ് അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ച പത്തനംതിട്ട ജില്ലയിൽ  പിണറായി വിജയന് വേണ്ടി പടനയിച്ചവരിൽ‌ പ്രധാനി

advertisement
ശബരിമലയിലെ സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡ‍ന്റ് എ പത്മകുമാർ അറസ്റ്റിലായി. ഈ കേസിലെ ആറാമത്തെ അറസ്റ്റാണിത്. ജില്ലയിലെ പ്രമുഖ സിപിഎം നേതാവും മുൻ കോന്നി എംഎൽഎയുമാണ്. പാർട്ടിയിലെ വിഭാഗീയതയുടെ കാലത്ത്, വി  എസ് അച്യുതാനന്ദനൊപ്പം നിലയുറപ്പിച്ച പത്തനംതിട്ട ജില്ലയിൽ  പിണറായി വിജയന് വേണ്ടി പടനയിച്ചവരിൽ‌ പ്രധാനിയായിരുന്നു.
എ പത്മകുമാർ
എ പത്മകുമാർ
advertisement

ഇതും വായിക്കുക: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിൽ

  • ജനനം 1957 മെയ് 27ന് പത്തനംതിട്ടയിലെ ആറന്മു‌ളയിൽ. ചങ്ങനാശേരി എന്‍എസ്എസ് കോളജിലായിരുന്നു വിദ്യാഭ്യാസം
  • ശബരിമലയില്‍ ദേവസ്വം കോണ്‍ട്രാക്ടര്‍ ആയിരുന്നു പിതാവ് അച്യുതന്‍ നായര്‍. അതു കൊണ്ടുതന്നെ ശബരിമലയുമായി വലിയ ആത്മബന്ധം
  • ഇഷ്ടികച്ചൂള ബിസിനസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചു
  • ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര എക്ലി. അംഗം, ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു
  • advertisement

  • നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം
  • 1991 ല്‍ 34-ാം വയസില്‍ കോന്നിയില്‍ നിന്ന് ആദ്യമായി നിയമസഭയില്‍ എത്തി. എന്‍ഡിപിയിലെ ആർ രാമചന്ദ്രന്‍ നായരെ 916 വോട്ടിന് തോല്‍പ്പിച്ചു.
  • 1996 ല്‍ കോന്നിയിൽ കോൺഗ്രസിലെ അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടു
  • 2001 ല്‍ സ്വന്തം മണ്ഡലമായ ആറന്മുളയിൽ മത്സരിച്ചെങ്കിലും മാലേത്ത് സരളാദേവിയോട് തോറ്റു
  • വി എസ് പക്ഷത്തിനൊപ്പം നിന്ന പത്തനംതിട്ടയില്‍ പിണറായിക്ക് വേണ്ടി പട നയിച്ചവരില്‍ പ്രമുഖൻ
  • പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം 2019ല്‍ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദത്തിലെത്തി
  • advertisement

  • വിശ്വാസിയാണെന്ന് പരസ്യമായി പറയാൻ ധൈര്യം കാണിച്ച പത്മകുമാർ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പാർട്ടിയുടെ നിലപാടിനൊപ്പമായിരുന്നില്ല
  • പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റംഗം പത്മകുമാറിനെ മര്‍ദിച്ചത് വിവാദമായി
  • കൊല്ലം സംസ്ഥാന സമ്മേളനത്തിന് തൊട്ടു പിന്നാലെ മന്ത്രി വീണാ ജോര്‍ജിനെതിരേ പരസ്യ പ്രതികരണം നടത്തിയ പത്മകുമാര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്തായി
  • ഇതോടെ പത്മകുമാര്‍ ബിജെപിയിലേക്കെന്ന് പ്രചാരണമുണ്ടായി.  സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം എത്തി അനുനയിപ്പിച്ചു
  • എന്നാൽ എസ്ഡിപിഐയിൽ‌ പോയാലും ബിജെപിയിൽ പോകില്ലെന്ന് പറഞ്ഞാണ് അന്ന്  ആരോപണങ്ങളെ പത്മകുാർ നേരിട്ടത്.
  • advertisement

    മികച്ച വീഡിയോകൾ

    എല്ലാം കാണുക
    ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
    എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വർണക്കൊള്ളയിൽ അറസ്റ്റിലാകുന്ന ആറാമൻ‌; പത്തനംതിട്ടയിൽ പിണറായിക്ക് പടനയിച്ച എ പത്മകുമാർ ജയിലിലേക്ക്
Open in App
Home
Video
Impact Shorts
Web Stories