എന്നാൽ ഡിവൈഎഫ്ഐ നേതാവായി എ എ റഹീം ശ്രദ്ധ നേടുന്നതിന് മുൻപ് കേരളത്തിൽ ഏറെ ശ്രദ്ധേയനായ മറ്റൊരു എ എ റഹീം ഉണ്ടായിരുന്നു. മുൻ കേന്ദ്രമന്ത്രി, മേഘാലയയുടെ ഗവർണർ, കേരള നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച കോൺഗ്രസ് നേതാവായിരുന്നു അബൂബക്കർ അബ്ദുൽ റഹീം എന്ന എഎ റഹീം. ഒന്ന്, രണ്ട്, നാല്, അഞ്ച് എന്നീ കേരള നിയമസഭകളിലും, ഏഴാം ലോക്സഭയിലും അംഗമായിരുന്ന ഇദ്ദേഹം 1955 മുതൽ 1956 വരെ തിരുക്കൊച്ചി നിയമസഭയിലെ കൃഷി, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയും ആയിരുന്നു. 1982-84 വരെ കേന്ദ്രമന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുമായിരുന്നു.
advertisement
Also Read- AA Rahim| DYFI അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം CPM രാജ്യസഭാ സ്ഥാനാർഥി
1954 മുതൽ 1956 വരെ തിരു-ക്കൊച്ചി നിയമസഭാംഗമായിരുന്ന എ.എ. റഹീം ഒന്നും രണ്ടും കേരളാ നിയമസഭകളിൽ കൊല്ലം നിയോജകമണ്ഡലത്തിൽ നിന്നും, നാലും അഞ്ചും നിയമസഭകളിൽ കുണ്ടറ നിയോജകമണ്ഡലത്തിൽ നിന്നുമാണ് കേരളനിയമസഭയിലേക്കെത്തിയത്. ചിറയീൻകീഴ് ലോക്സഭാ മണ്ഡലത്തേയാണ് ഏഴാം ലോക്‌സഭയിൽ ഇദ്ദേഹം പ്രതിനിധീകരിച്ചത്. 1979 മുതൽ 1981 വരെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ, 1972 മുതൽ 1973 വരെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Also Read- Rajyasabha Seat| രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐക്കും; പി. സന്തോഷ് കുമാർ CPI സ്ഥാനാർഥി
നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ഉപനേതാവ്, എഐസിസി അംഗം, കൊച്ചിൻ സർവകലാശാല സെനറ്റംഗം, കേന്ദ്ര സംസ്ഥാന വഖഫ് ബോർഡിലെ അംഗം, കെപിസിസി. വൈസ് പ്രസിഡന്റ്, ടികെഎം കോളേജ് ഡയറക്ടർ ബോർഡ് ചെയർമാൻ, എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. പ്രഭാതം ദിനപത്രത്തിന്റെ മുഖ്യ എഡിറ്ററുമായിരുന്നു. കൊല്ലം കല്ലുംതാഴത്ത് സ്ഥിതിചെയ്യുന്ന ഫാത്തിമ കോളേജ് ഓഫ് ഫാർമസി സ്ഥാപകനുമാണ്.