TRENDING:

റോബിൻ ഉടമയുടെ 'ആനയും ചേനയും' പോസ്റ്റ് കൊണ്ടത് MVD ഉദ്യോഗസ്ഥരുടെ ചങ്കത്ത് ; കോടതി അനുവദിച്ച സർവീസിന് പിഴ വരുന്ന വഴി

Last Updated:

നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂവെന്നും റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോളുവെന്നും ബസ് ഉടമ കുറിപ്പിൽ വെല്ലുവിളിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോട്ടോര്‍ വാഹന വകുപ്പുമായി ഏറ്റമുട്ടല്‍ പ്രഖ്യാപിച്ച് സമൂഹ മാധ്യമങ്ങളിൽ  ശ്രദ്ധ നേടിയ റോബിൻ ബസ് കോയമ്പത്തൂരിലേക്കുള്ള സര്‍വീസ് തുടങ്ങി. അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തി. ചലാന്‍ നല്‍കിയെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തില്ല. പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരാന്‍ എംവിഡി അനുവദിച്ചതോടെ അരമണിക്കൂര്‍ വൈകിയാണ് ബസിന്‍റെ യാത്ര തുടര്‍ന്നത്.
advertisement

റോബിന്‍ ബസ് അന്തർസംസ്ഥാന സര്‍വീസ് തുടങ്ങിയതിന് പിന്നാലെ പെർമിറ്റ് ലംഘനത്തിന് എംവിഡിയുടെ 7500 രൂപ പിഴ

സര്‍വീസ് തുടങ്ങും മുന്‍പ്  റോബിൻ മോട്ടോഴ്സിന്റെ പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനുള്ള ശ്രമമടക്കം നടക്കുന്നുവെന്ന് ആരോപിച്ച് ഉടമ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. കോടതി വിധി നമുക്ക് അനുകൂലമാണെന്നും ശനിയാഴ്ച ബസ് യാത്ര തുടങ്ങുമെന്നുമാണ് കുറിപ്പിൽ പറയുന്നത്. പേജ് പൂട്ടിയാലും റോബിൻ നാളെ മുതൽ റോഡിൽ ഉണ്ടാകും. ആനക്കും ചേനക്കും എംവിഡിക്കും ചൊറിച്ചിൽ മാറ്റാനുള്ള മരുന്ന് ആവുവോളം നമ്മുടെ കയ്യിലുണ്ടെന്നും ഒരു പടികൂടി കടന്ന്, നിങ്ങളെക്കൊണ്ട് ആവുന്ന പോലെ നിങ്ങളങ്ങ് ചൊറിഞ്ഞോളൂവെന്നും റോബിനുമായുള്ള അങ്കത്തിന് ഒരുങ്ങിക്കോളുവെന്നും ബസ് ഉടമ കുറിപ്പിൽ വെല്ലുവിളിച്ചിരുന്നു.

advertisement

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോഴും മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ പറയുന്നുണ്ട്.

advertisement

‘കേന്ദ്രനിയമത്തിന്റെ പേരിൽ കാമറ വെക്കുന്ന ഗതാഗതവകുപ്പ് കേന്ദ്ര നിയമത്തിൽ ഓടുന്ന ബസ് പിടിക്കുന്നു’ റോബിൻ ബസ് വിവാദം

കഴിഞ്ഞ ഓഗസ്റ്റ് 30നാണ് റോബിൻ ബസ് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരേക്ക് സർവീസ് ആരംഭിച്ചത്. സെപ്റ്റംബർ ഒന്നിന് രാവിലെ റാന്നിയിൽ വച്ച് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥർ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. തുടർന്ന് 45 ദിവസങ്ങൾക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബർ 16ന് വീണ്ടും സർവീസ് തുടങ്ങി. റാന്നിയിൽ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. പിന്നാലെ കോടതി ഉത്തരവിനെ തുടർന്നാണ് ബസ് ഉടമയ്ക്ക് വിട്ടുനൽകിയത്. പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിങും ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച യാത്ര തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

advertisement

നവകേരള ബസിന് രജിസ്ട്രേഷന്‍ കോണ്‍ട്രാക്ട് ക്യാരേജ് പെർമിറ്റിൽ; കളർ കോഡ് ബാധകമല്ല

പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരിൽ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയിൽ ബസ് തിരിച്ചെത്തും. പത്തനംതിട്ട – കോയമ്പത്തൂർ ട്രിപ്പിൽ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നിങ്ങനെ സ്റ്റോപ്പുകളുണ്ട്. തിരിച്ചുള്ള സർവ്വീസിൽ പാലക്കാട് മാത്രമാണ് സ്റ്റോപ്പുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോബിൻ ഉടമയുടെ 'ആനയും ചേനയും' പോസ്റ്റ് കൊണ്ടത് MVD ഉദ്യോഗസ്ഥരുടെ ചങ്കത്ത് ; കോടതി അനുവദിച്ച സർവീസിന് പിഴ വരുന്ന വഴി
Open in App
Home
Video
Impact Shorts
Web Stories