തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്കുള്ള ദൂരം 573 കിലോമീറ്റർ ആണ്. കോട്ടയം വഴി 586 കിലോമീറ്ററും. എട്ട് മണിക്കൂറുകൊണ്ടാണ് രണ്ട് വന്ദേഭാരത് ട്രെയിനുകളും ഈ ദൂരം എത്തിച്ചേരുക. മറ്റ് ട്രെയിനുകൾ 10 മുതൽ 12 മണിക്കൂർ സമയമെടുത്താണ് ഈ ദൂരം എത്തിച്ചേരാറുള്ളത്.
വന്ദേഭാരത് എക്പ്രസിൽ തിരുവനന്തപുരത്ത് നിന്നും തിരൂർ എത്താൻ 4.47 മണിക്കൂർ
ഞായറാഴ്ച കാസർകോഡ് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പുതിയ ട്രെയിനിന്റെ നിറത്തിലും അൽപ്പം വ്യത്യാസമുണ്ട്. സാധാരണയുള്ള വെള്ളയും നീലയും നിറത്തിൽ നിന്ന് വ്യത്യസ്തമായി കാവി നിറമായിരിക്കും പുതിയ വന്ദേഭാരതിന്റേത്.
advertisement
ആദ്യ ട്രെയിൻ അനുവദിച്ച് അഞ്ച് മാസത്തിനുള്ളിലാണ് കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കൂടി മാത്രമുള്ളപ്പോഴാണ് രണ്ടാമത്തെ ട്രെയിൻ നൽകിയതെന്നതും ശ്രദ്ധേയമാണ്.
ഒരേ റൂട്ടിൽ എന്തിന് മറ്റൊരു വന്ദേഭാരത്?
ഇതാദ്യമായാണ് ഒരേ റൂട്ടിൽ രണ്ട് വന്ദേഭാരത് ട്രെയിൻ അനുവദിക്കുന്നതെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ന്യൂസ് 18-നോട് പറഞ്ഞു. കുറഞ്ഞ മാസങ്ങൾക്കുള്ളിൽ വന്ദേഭാരതിന് കേരളത്തിലെ ജനങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചതാണ് ഇതിന് കാരണം.
”കാസർകോഡിനും തിരുവനന്തപുരത്തിനും ഇടയിലായിരിക്കും രണ്ടാമത്തെ വന്ദേഭാരത് ട്രെയിനും സർവീസ് നടത്തുക. ജനങ്ങളിൽ നിന്നുള്ള പ്രതികരണത്തെ ആശ്രയിച്ച് റൂട്ടിൽ ചിലപ്പോൾ മാറ്റമുണ്ടായേക്കാമെന്ന്” പേര് വെളിപ്പെടുത്താത്ത മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ട് ട്രെയിനുകളുടെ പ്രയോജനം പരമാവധി യാത്രക്കാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റെയിൽവേ എന്താണ് ചെയ്യുക എന്ന ചോദ്യത്തിന് ട്രെയിനുകളുടെ യാത്രാസമയം അത്തരത്തിൽ ക്രമീകരിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഒന്ന് രാവിലെ യാത്ര ആരംഭിക്കുമ്പോൾ രണ്ടാമത്തേത് വൈകിട്ടായിരിക്കും യാത്ര തിരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Vande Bharat | ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ് അനുവദിച്ചു
യാത്രക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിൻ വിജയകരമാണ്. ആദ്യ ട്രെയിൻ ഓടിത്തുടങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം, മേയ് മാസത്തിൽ 190 ശതമാനമായിരുന്നു വന്ദേഭാരതിലെ ഒക്യുപൻസി നിരക്ക്. ഇത് മറ്റ് ഇടങ്ങളിലെ അപേക്ഷിച്ച് ഇരട്ടിയോളം വരും. ഇത് കൂടാതെ, വെയിറ്റിങ് ലിസ്റ്റിൽ ഉണ്ടായിരുന്നുവരുടെ എണ്ണത്തിന്റെ നിരക്ക് 100 ശതമാനത്തോളവുമുണ്ടായിരുന്നു.
”നിലവിൽ തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 പുറപ്പെടുന്ന വന്ദേഭാരത് കാസർകോഡ് ഉച്ചയ്ക്ക് 1.20-ന് എത്തിച്ചേരും. 2.30 തിരിച്ച് കാസർകോഡ് നിന്ന് യാത്രതിരിക്കുന്ന ട്രെയിൻ രാത്രി 10.35-ന് തിരുവനന്തപുരത്ത് എത്തിച്ചേരും. പുതിയ ട്രെയിൻ കാസർകോഡ് നിന്ന് രാവിലെ ഏഴ് മണിക്ക് പുറപ്പെട്ട് തിരുവനന്തപുരത്ത് 3.05-ന് എത്തിച്ചേരും. തിരിച്ച് വൈകുന്നേരം 4.05-ന് പുറപ്പെടുന്ന വണ്ടി 11.58-ന് കാസർകോഡ് യാത്ര അവസാനിപ്പിക്കും,’ അധികൃതർ വ്യക്തമാക്കി.