വന്ദേഭാരത് എക്പ്രസിൽ തിരുവനന്തപുരത്ത് നിന്നും തിരൂർ എത്താൻ 4.47 മണിക്കൂർ

Last Updated:

മലപ്പുറം ജില്ലയിലെ തിരൂര്‍ സ്റ്റേഷനില്‍ ട്രെയിനിന് സ്റ്റോപ് അനുവദിച്ചതോടെയാണ് സമയക്രമം പുതുക്കിയത്

കേരളത്തിന് രണ്ടാമതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ കന്നി സര്‍വീസ് ഞായറാഴ്ച കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ആദ്യ സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്യും. ആഴ്ചയില്‍ ആറ് ദിവസങ്ങളില്‍ ആലപ്പുഴ വഴി കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന ട്രെയിനിന്‍റെ പുതുക്കിയ സമയക്രമം റെയില്‍വെ പ്രസിദ്ധീകരിച്ചു. മലപ്പുറം ജില്ലയിലെ തിരൂര്‍ സ്റ്റേഷനില്‍ ട്രെയിനിന് സ്റ്റോപ് അനുവദിച്ചതോടെയാണ് സമയക്രമം പുതുക്കിയത്. തിരുവനന്തപുരത്ത് നിന്ന് 4.47 മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ തിരൂരിലെത്തുക.
ട്രെയിന്‍ നമ്പര്‍ 20631 കാസര്‍ഗോഡ് – തിരുവനന്തപുരം സര്‍വീസ് രാവിലെ 9.22 ന് തിരൂരിലെത്തി 9.24ന് പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 20632 തിരുവനന്തപുരം- കാസര്‍ഗോഡ് സര്‍വീസില്‍ രാത്രി 8.52 ന് തിരൂരിലെത്തി 8.54ന് പുറപ്പെടും.
വന്ദേഭാരത് സമയക്രമം (ആലപ്പുഴ വഴി)
രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (7.55), കോഴിക്കോട് (8.57), തിരൂര്‍ (9.22) ഷൊർണൂർ (9.58), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.32), കൊല്ലം (ഉച്ചയ്ക്ക് 1.40), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), തിരൂര്‍ (8.52) കോഴിക്കോട് (9.23), കണ്ണൂർ (10.24), കാസർഗോഡ് (11.58).
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വന്ദേഭാരത് എക്പ്രസിൽ തിരുവനന്തപുരത്ത് നിന്നും തിരൂർ എത്താൻ 4.47 മണിക്കൂർ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement