TRENDING:

പി.ടി–7 -ന് ശേഷം ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി; തെങ്ങും കവുങ്ങും ഉള്‍പ്പെടെ നശിപ്പിച്ചതായി പരാതി

Last Updated:

ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തില്‍ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: കഴിഞ്ഞ ആറു മാസമായി ധോണി നിവാസികളുടെ ഉറക്കം കെടുത്തിയ PT സെവൻ എന്ന കാട്ടാനയെ കൂട്ടിലാക്കയതിന്റെ ആശ്വാസത്തിലായിരുന്നു ധോണിയിലെ ജനവാസ മേഖല. എന്നാല്‍ ജനവാസ മേഖലയെ വിറപ്പിക്കാൻ വീണ്ടും കാട്ടാനയിറങ്ങി. ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തില്‍ രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്. തെങ്ങും കവുങ്ങും ഉള്‍പ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also read-പാലക്കാട് വിറപ്പിച്ച ‘ധോണി’യെ നല്ലനടപ്പ് പഠിപ്പിക്കാൻ പുതിയ പാപ്പാനെത്തും; പ്രത്യേക ഭക്ഷണ മെനു തയ്യാർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം ധോണി മേഖലയെ വിറപ്പിച്ച പി.ടി7നെ മെരുക്കാനായി പുതിയ പാപ്പാനെ നിയോഗിക്കും. പാപ്പാൻ വഴിയായിരിക്കും ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ നൽകുക. പാപ്പാനിൽ നിന്ന് ആന തീറ്റ നേരിട്ട് സ്വീകരിക്കുന്നത് വരെ പോസിറ്റീവ് ഇൻഡ്യൂസ്മെന്റ് എന്ന രീതി തുടരും. പി.ടി 7ന് പ്രത്യേക ഭക്ഷണ മെനുവും തയ്യാറാക്കിയിട്ടുണ്ട്. ആനയെ മർദിക്കാതെ അനുസരണശീലം പഠിപ്പിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.ടി–7 -ന് ശേഷം ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി; തെങ്ങും കവുങ്ങും ഉള്‍പ്പെടെ നശിപ്പിച്ചതായി പരാതി
Open in App
Home
Video
Impact Shorts
Web Stories