TRENDING:

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

Last Updated:

വിസ്തൃതി കുറഞ്ഞ കിണറായതിനാല്‍ നീളമേറിയ കൊമ്പുകള്‍ കുടുങ്ങി അനങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു കാട്ടാന. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍ വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് കാട്ടുകൊമ്പന്‍ വീണത്. ചൊവാഴ്ച വെളുപ്പിന് ഒരു മണിയോടെയായിരുന്നു സംഭവം.
advertisement

തുടര്‍ന്ന് ആനയെ കരയ്ക്ക് കയറ്റാന്‍ ശ്രമം നടന്നെങ്കിലും വിഫലമായി. കിണറിന് സമീപത്തെ മണ്ണിടിച്ച് ആനയെ രക്ഷപെടുത്താനായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവര്‍ത്തകരുടെയും ശ്രമം. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങളടക്കം കൊണ്ടുവന്നെങ്കിലും ശ്രമം പാഴാകുകയായിരുന്നു. വിസ്തൃതി കുറഞ്ഞ കിണറായതിനാല്‍ നീളമേറിയ കൊമ്പുകള്‍ കുടുങ്ങി അനങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു കാട്ടാന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
Open in App
Home
Video
Impact Shorts
Web Stories