TRENDING:

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; കൊമ്പുപയോഗിച്ച് വീടിന്റെ ഭിത്തി ഇടിച്ചു തകർക്കാൻ ശ്രമിച്ചു

Last Updated:

വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്‍റെ അകത്തെ സീലിങും തകര്‍ന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. പുലര്‍ച്ചെ നാലോടെ മനോജിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തി. ഇതോടെ വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്‍റെ അകത്തെ സീലിങും തകര്‍ന്നു. വീടിനകത്ത് ഉറങ്ങുകയായിരുന്ന മനോജും കുടുംബവും ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പൻ സ്ഥലം വിട്ടിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also read-Kerala Weather Update | ചൂടിന് ശമനമില്ല; ഇന്നും വേനല്‍മഴയ്ക്ക് സാധ്യത

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പത്തനംതിട്ടയില്‍ യുവാവിനെ കാട്ടാന ആക്രമിച്ചു. വടശ്ശേരിക്കര ബൗണ്ടറിയിലാണ് സംഭവം. വടശ്ശേരിക്കരയിലെ  മഞ്ജേഷ് (42) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. ഗുരുതര പരിക്കുകളോടെ മഞ്ജേഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടശ്ശേരിക്കര വനാതിര്‍ത്തി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ബൗണ്ടറി മേഖലയിലെ വിവിധയിടങ്ങളിലായി ഇറങ്ങുന്ന കാട്ടാനകള്‍ കൃഷിനശിപ്പിക്കുന്നതും പതിവാണ്. ഇതിനിടെയാണ് കാട്ടാന യുവാവിനെ ആക്രമിച്ച സംഭവമുണ്ടായത്. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍  ലഭ്യമായിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം; കൊമ്പുപയോഗിച്ച് വീടിന്റെ ഭിത്തി ഇടിച്ചു തകർക്കാൻ ശ്രമിച്ചു
Open in App
Home
Video
Impact Shorts
Web Stories