കേന്ദ്രസർക്കാരിന്റെ നയതന്ത്ര നീക്കവുമായി സഹകരിക്കാനാണ് തീരുമാനമെന്നും എന്നാൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല എന്നും. പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കോൺഗ്രസ് പറയുന്നതിൽ കഴമ്പുണ്ടെന്നും പാർട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
കോൺഗ്രസ് പറയുന്നത് കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രതിനിധികളെ തീരുമാനിച്ച ശേഷം ആണ് രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്തിയത് എന്നും അദ്ദേഹം വിമർശിച്ചു. അതേസമയം പ്രതിനിധി സംഘത്തെ അംഗമാവാനുള്ള ശശി തരൂരിന്റെ യോഗ്യതയിൽ തനിക്ക് സംശയമില്ലെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 17, 2025 4:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാക്കിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാനുള്ള സംഘത്തിൽ സഹകരിക്കും; കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ലഭിച്ചു; ജോൺ ബ്രിട്ടാസ്
