അംഗീകരിക്കുന്നു; മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് രാജിക്കത്ത് നല്‍കും: മാത്യു ടി. തോമസ്
2016ൽ മന്ത്രിസഭാ രൂപീകരണ സമയത്ത് കെ. കൃഷ്ണൻകുട്ടിയുടെ പേരിനായിരുന്നു പാർട്ടിയിൽ മുൻതൂക്കം. മാത്യു ടി. തോമസ് വഴങ്ങാതെ വന്നതോടെ പ്രശ്നപരിഹാരത്തിനായി നേതൃസമിതിയെ നിയോഗിച്ചു. കെ. കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ്, സി.കെ നാണു, കായിക്കര ഷംസുദ്ദീൻ, ജോസ് തെറ്റയിൽ, ജോർജ് തോമസ് എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇതിൽ ജോർജ് തോമസും മാത്യു ടി തോമസും ഒഴികെയുള്ളവര്‍ കൃഷ്ണൻകുട്ടിയെ തുണച്ചു. എന്നാൽ 2006ലെ വി.എസ് മന്ത്രിസഭയുടെ കാലത്ത് തനിക്ക് പകുതിവച്ച് മന്ത്രിസഭയിൽ നിന്ന് ഒഴിയേണ്ടിവന്നത് കണക്കിലെടുക്കണണമെന്ന നിലപാടിൽ മാത്യു ടി തോമസ് ഉറച്ചുനിന്നു.
advertisement
മാത്യു ടി. തോമസിന് പകരം കൃഷ്ണന്‍കുട്ടി മന്ത്രിയാകുമെന്ന് ജെ.ഡി.എസ്
നേതൃസമിതിയിലും തർക്കം രൂക്ഷമായപ്പോൾ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടു. ഈ ഘട്ടത്തിൽ ഗൗഡ പകുതിവതം എന്ന ധാരണ നിർദേശിച്ചെന്നാണ് കൃഷ്ണൻകുട്ടിയുടെ വാദം. എന്നാൽ ദേവഗൗഡയോട് നേരിട്ട് ചോദിച്ചപ്പോൾ അങ്ങനെ ഇല്ലെന്ന് അദ്ദേഹം തന്നോടു പറഞ്ഞുവെന്നാണ് മാത്യു ടി. തോമസ് വ്യക്തമാക്കുന്നത്. ഇതോടെയാണ് കള്ളം പറഞ്ഞതാര് എന്ന ചോദ്യം ഉയരുന്നത്. കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും വാദത്തിൽ ഉറച്ചുനിന്നതോടെ ഇക്കാര്യത്തിൽ ഇനി സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത് ദേവഗൗഡയാണ്.