അതേസമയം കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കാൻ ഇന്നലെ ചേർന്ന യോഗത്തിൽ ധാരണയായി. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകും. കാട് വെട്ടി തെളിക്കാൻ സ്വകാര്യ വ്യക്തികളായ ഭൂ ഉടമകൾക്ക് നിർദേശം നൽകും. മേഖലയിലെ വനാതിർത്തിയിൽ ടൈഗർ ഫെൻസിംഗ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഡിഎഫ്ഒ ഷജ്ന കരീം, ഐ.സി ബാലകൃഷ്ണൻ MLA , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ജനപ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ ധാരണയായത്.
കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിറക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് നോർത്ത് സിസിഎഫിന് കൈമാറാമെന്നും വനംവകുപ്പ് അറിയിച്ചു. യോഗത്തിനുശേഷമാണ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് എടുക്കാൻ നാട്ടുകാർ സമ്മതിച്ചത്. ഇതിന് പിന്നാലെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
advertisement
Also Read- വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി
ഇന്നലെ രാവിലെ 11 മണിയോടെ പാടത്ത് പുല്ലരിയാന്‍ പോയ പ്രജീഷിനെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
കടുവയെ പിടികൂടാൻ വനംവകുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായാണ് വിവരം. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത കൂടുതൽ. അതിന് പുറമെ, കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്‍റെ തെരച്ചിലും ഉണ്ടാകും. പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ തന്നെ പ്രദേശത്ത് ജനങ്ങള്‍ വലിയ ഭീതിയിലാണ്.