TRENDING:

അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയാര്‍; പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്ന് കെ.സുധാകരന്‍

Last Updated:

കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അന്വേഷണത്തെ നേരിടും. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. ആവശ്യമെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ആവശ്യമെങ്കിൽ മാറി നിൽക്കാമെന്ന് കെ സുധാകരൻ പറഞ്ഞു.
കെ.സുധാകരന്‍
കെ.സുധാകരന്‍
advertisement

പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും താന്‍ നില്‍ക്കില്ല. ആവശ്യമെങ്കില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കും. അതുസംബന്ധിച്ചുള്ള കാര്യങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അന്വേഷണത്തെ നേരിടും.

നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. മോൻസൻ മാവുങ്കൽ തട്ടിപ്പുകേസിൽ ക്രൈം ബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് കെ സുധകാരന്റെ പ്രതികരണം.

advertisement

ഒളിവിൽ പോകില്ല, എന്തും നേരിടാൻ മനക്കരുത്തുണ്ട്; ജാമ്യത്തിൽ ഇറങ്ങിയ ശേഷം കെ സുധാകരൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തുവന്നു. സുധാകരൻ മാറിനിൽക്കേണ്ടതില്ലെന്നും ചങ്കുകൊടുത്തും സംരക്ഷിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. അറസ്റ്റിനു പിന്നിൽ സർക്കാരിന്റെ വൈര്യനിര്യാതന ബുദ്ധി ആണെന്നും വി ഡി സതീശൻ പറഞ്ഞു ..

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയാര്‍; പാര്‍ട്ടിക്ക് ഹാനികരമായതൊന്നും ചെയ്യില്ലെന്ന് കെ.സുധാകരന്‍
Open in App
Home
Video
Impact Shorts
Web Stories