മുൻസിപ്പാലിറ്റി അധികൃതർ മൃതശരീരം സംസ്ക്കാരിക്കാൻ തീരുമാനമെടുത്തതിനു പിന്നാലെയാണ് ഇന്ത്യൻ എംബസി റിയാദ് കെ.എം സി സി യുടെ സഹായം തേടുന്നത്. തുടർന്ന് റിയാദ് കെ.എം സി.സി വെൽഫയർ വിങ്ങ് ചെയർമാൻ സിദ്ധീഖ് തൂവൂരിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം സ്വദേശിയാണെന്ന് ബോധ്യമായത്. തിരുവനന്തപും ഗ്രീൻ ഹൗസ് വാട്ട്സപ്പ് കൂട്ടായ്മയിൽ വന്ന പോസ്റ്റിനെ തുടർന്ന് മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി അഹമ്മദ്, വൈസ് പ്രസിഡൻറ് ആർ, നൗഷാദ് മുട്ടപ്പലം എന്നിവർ ശാസ്ത വട്ടത്തെ രത്നകുമാറിൻ്റെ ബന്ധുക്കളെ കണ്ടെത്തിയത്.
advertisement
Also Read ബയോ വെപ്പൺ പരാമർശം: ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി
19 വർഷമായി നാട്ടിൽ വരാതെ റിയാദിൽ കഴിഞ്ഞ ഇദ്ദേഹത്തിന് സ്പോൺസറുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഇഖാമ യിലെയും പാസ്പ്പോർട്ടിലെയും പേര് വ്യത്യാസം അടക്കം നിരവധി നിയമപരമായ പ്രശ്നങ്ങൾ റിയാദ് കെ.എം സി സി യുടെ ഇടപ്പെടലിനെ തുടർന്ന് തരണം ചെയ്താണ് മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ചത്.
Also Read തിങ്കളാഴ്ച മുതല്‍ ബാറുകളും പാര്‍ക്കുകളും തുറക്കും; ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
രത്നകുമാറിൻ്റെ ഭാര്യയും മക്കളും താൽക്കാലികമായി ഇപ്പോൾതാമസിക്കുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നഗരസഭ ശ്മശാനത്തിലാണ് മൃതദേഹം സംസ്ക്കരിച്ചത്.
Also Read കെ വൈ സി വെരിഫിക്കേഷന്റെ പേരില്‍ തട്ടിപ്പ്, ജാഗ്രത പാലിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്
സിദ്ദീഖ് തൂവുരിനോടപ്പം റിയാദ് കെ.എം സി.സി നേതാക്കളായ
ഫിറോസ് കൊട്ടിയം, ശിഹാബ് പുത്തേടത്ത് എന്നിവർ മൃതശരീരം നാട്ടിൽ എത്തിക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി. നെടുമ്പാശ്ശേരി എയർപോർട്ടിൽ കെ.എം സി.സിയ്ക്ക് വേണ്ടി എറണാകുളം സി.എച്ച് സെൻ്റർ കൺവീനർ
പി.എം എ ലത്തീഫ് മൃതശരീരം ഏറ്റുവാങ്ങി ബന്ധുക്കളെ ഏൽപ്പിച്ചു. മോളി അവീറയാണ് രത്നകുമാറിൻ്റെ ഭാര്യ, സോനുകുമാർ, സനുകുമാർ എന്നിവർ മക്കളാണ്