ബസിൽ കയറി ഉടനെ ഡോറിന് സമീപമുള്ള തൂണിൽ പിടിച്ചുനിൽക്കുകയായിരുന്ന സ്വർണ്ണമ്മ. എന്നാൽ വളവ് തിരിയുന്നതിനിടെ പിടിവിട്ട് ഡോറിലേക്ക് വീണു. തുടര്‍ന്ന് ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ ഡോറിന്‍റെ ലോക്കിനും ചില പ്രശ്നങ്ങളുണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്. ബസിൽ കയറിയശേഷം ഡോറിന് സമീപത്ത് നിന്ന് മാറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. സ്വർണ്ണമ്മ കയറിയ സ്ഥലത്ത് നിന്നും 100 മീറ്റര്‍ ദൂരം മാത്രം ബസ് മുന്നോട്ട് നീങ്ങിയ സമയത്താണ് അപകടം.
ഗുരുതരമായി പരിക്കേറ്റ സ്വർണ്ണമ്മയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായ മുറിവുണ്ടായിരുന്നു. അപകടകാരണം അന്വേഷിക്കാൻ നിര്‍ദേശം നൽകിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
advertisement
