ആലപ്പുഴ സ്വദേശിയായ സിറാജ്ജുദ്ദീൻ മലപ്പുറം ചട്ടിപ്പറമ്പിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചുവരുകയാണ്. അയൽക്കാരുമായി സിറാജുദ്ദീൻ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് സംഭവം. അസ്മയുടെ വീടാണ് പെരുമ്പാവൂരിലുള്ളത്. ഇവിടെ അസ്മയുടെ മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് യുവതിയുടെ വീട്ടുകാരും നാട്ടുകാരുമടക്കം ഇടപെട്ടത്.
മരണത്തിൽ സംശയം തോന്നിയ വീട്ടുകാർ പോലീസിന്റെ സഹായത്തോടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രക്തസ്രാവം മൂലമാണ് യുവതി മരിച്ചത് എന്നാണ് അറിയുന്നത്. കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
advertisement
അങ്ങാടിപ്പുറത്തുള്ള ആംബുലൻസിലാണ് മൃതദേഹം പെരുമ്പാവൂരിൽ എത്തിച്ചത്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിലേക്ക് കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞു. അസ്മയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് മലപ്പുറം പോലീസിന് കൈമാറുമെന്ന് പെരുമ്പാവൂർ പോലീസ് വ്യക്തമാക്കി.