വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. തുടർന്ന് ഉച്ചയ്ക്ക് വേദന കഠിനമായതോടെ മറ്റൊരു മരുന്ന് നൽകിയെന്നും എന്നാൽ വൈകുന്നേരം രോഗിയെ ഐസിയുവിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. തുടർന്ന് വിലാസിനിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചപ്പോള്‍ യൂട്രസിന്റെ ഭാഗത്ത് അണുബാധ ഉള്ളതായി സംശയമുള്ളതായി ഡോക്ടർമാർ പറഞ്ഞു.അണുബാധ ഉള്ളതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കിഡ്‌നിയിലേക്കും കരളിലേക്കും ഉള്‍പ്പടെ ബാധിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചതെന്ന് ബന്ധു പറയുന്നു.
advertisement
ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പോലീസിനും പരാതി നൽകി.അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. താക്കോല്‍ദ്വാര ശസ്ത്രക്രിയക്കിടെ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.രോഗിക്ക് യഥാസമയം ആവശ്യമായ ചികിത്സ നൽകിയെന്ന് മെഡിക്കൽ കോളേജ് വാർത്തക്കുറിപ്പിൽ പറഞ്ഞു.രോഗി സ്റ്റിറോയ്ഡ് ഉൾപ്പെട്ട മരുന്നുകൾ കഴിച്ചിരുന്നു. ചികിത്സ പിഴവ് ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും മെഡി . കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ വാർത്തക്കുറിപ്പിൽ പറഞ്ഞു.