ഒരാഴ്ച മുമ്പാണ് ജെസ്നയുടെ കൃഷിയിടം സന്ദർശിച്ച കൃഷിവകുപ്പുദ്യോഗസ്ഥർ നഗരസഭയിലെ ഏറ്റവും നല്ല വനിതാകർഷകയ്ക്കുള്ള അവാർഡിനായി യുവതിയെ തിരഞ്ഞെടുത്തത്. 17-ന് ടൗൺ ഹാളിൽ നടക്കുന്ന കർഷകദിനാചരണച്ചടങ്ങിൽവെച്ച് അവാർഡ് നൽകാനും നഗരസഭയും കൃഷിഭവനും തീരുമാനിച്ചിരുന്നു. എന്നാൽ ഇവിടെ വിധി വില്ലനായി. പ്രാർത്ഥനകളും കാത്തിരിപ്പുകളും വിഫലമാക്കികൊണ്ട് ജെസ്‌ന വിടവാങ്ങി.
കഴിഞ്ഞ പത്താം തീയതിയാണ് ജെസ്നയ്ക്ക് വീട്ടുമുറ്റത്ത് വളർത്തുകോഴികൾക്ക് തീറ്റ നൽകുന്നതിനിടെ പാമ്പുകടിയേൽക്കുന്നത്. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂർ പൊടിയൻ ബസാറിൽ കൊല്ലിയിൽ നിയാസിന്‍റെ ഭാര്യയാണ് ജെസ്‌ന. ചെറുപ്പം മുതലേ കൃഷിയിൽ താല്പര്യമുള്ള യുവതി വീടിന്റെ ചുറ്റുപാടും വിവിധ പച്ചക്കറി കൃഷികൾ ചെയ്തിരുന്നു. കൂടാതെ ഇത്തവണ മട്ടുപ്പാവിൽ ചെണ്ടുമല്ലിയും കൃഷിയും ചെയ്തിരുന്നു. ഇതിൽനിന്നെല്ലാം സമയം കണ്ടെത്തി ഭർത്താവ് നിയാസിന്റെ ബിസിനസിൽ സഹായിക്കാൻ വടക്കേനടയിലെ കച്ചവടസ്ഥാപനത്തിലും യുവതി ഓടിയെത്താറുണ്ടായിരുന്നു.
advertisement