TRENDING:

ബസില്‍ നിന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടന്ന സ്ത്രീയ്ക്ക് അതേ ബസിടിച്ച് ഗുരുതര പരിക്ക്

Last Updated:

അപകടത്തിൽ സ്റ്റെല്ലയുടെ വലത് കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബസിന്റെ മുന്‍ചക്രത്തിനടിയില്‍പെട്ട് മധ്യവയസ്‌കയ്ക്ക് ഗുരുതര പരിക്ക്. ബസില്‍ നിന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടക്കെവെ, മുന്‍പോട്ടെടുത്ത അതേ ബസിടിച്ചാണ് അപകടം ഉണ്ടായത്. ബാലരാമപുരം ആര്‍.സി. തെരുവ് കോട്ടത്തുകോണം വീട്ടില്‍ സ്റ്റെല്ല (55) യ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. അപകടത്തിൽ സ്റ്റെല്ലയുടെ വലത് കൈയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അടിമലത്തുറയിലുളള സഹോദരിയുടെ മകനെ കണ്ടശേഷം തിരികെ പൂവാര്‍ - വിഴിഞ്ഞം ബസില്‍ കയറിയ ഇവര്‍ മുക്കോലയില്‍ ഇറങ്ങിയിരുന്നു. തുടര്‍ന്ന് ബാലരാമപുരത്തേക്കുളള ബസ്റ്റോപ്പില്‍ എത്തുന്നതിനായി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് മുന്നോട്ടെടുത്ത ബസിടിച്ചത്. വീഴ്ചയിൽ വലത് കൈ മുന്‍ചക്രത്തിനടിയിൽ പെടുകയും മുഖം തറയിൽ ഉരയുകയും ചെയ്തു. വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. നിലവിൽ സ്റ്റെല്ല തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.സംഭവത്തില്‍ വിഴിഞ്ഞം പോലീസ് കേസെടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബസില്‍ നിന്നിറങ്ങിയശേഷം റോഡ് മുറിച്ച് കടന്ന സ്ത്രീയ്ക്ക് അതേ ബസിടിച്ച് ഗുരുതര പരിക്ക്
Open in App
Home
Video
Impact Shorts
Web Stories