TRENDING:

പൊലീസുകാരിയെ ചുട്ടുകൊന്നു, പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അജാസ് പിടിയിൽ

Last Updated:

മലപ്പുറം സ്വദേശിയായ അജാസ് പൊലീസ് ഉദ്യോഗസ്ഥനെന്നാണ് റിപ്പോർട്ടുകൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാവേലിക്കര: പൊലീസുകാരിയെ ചുട്ടുകൊന്ന കേസിൽ പ്രതി അജാസ് പൊലീസ് പിടിയിൽ. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസും നാട്ടുകാരും ചേർന്ന് സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശിയായ അജാസ് പൊലീസ് ഉദ്യോഗസ്ഥനെന്നാണ് റിപ്പോർട്ടുകൾ.
advertisement

കാറിൽ എത്തിയ അക്രമി സൗമ്യ സഞ്ചരിച്ച ഇരുചക്ര വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അക്രമി വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. പ്രതിക്കും പൊള്ളലേറ്റു.

SHOCKING: മാവേലിക്കരയിൽ പൊലീസുകാരിയെ വെട്ടി വീഴ്ത്തിയതിനു ശേഷം തീ കൊളുത്തി കൊന്നു

മാവേലിക്കര വള്ളികുന്നത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെയാണ് പെട്രോളൊഴിച്ച് ചുട്ടു കൊന്നത്. സിവിൽ പൊലീസ് ഓഫീസറാണ് സൗമ്യ. പ്രതിക്കും പൊള്ളലേറ്റു.

advertisement

സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയ്ക്ക് മൂന്നു കുട്ടികളുണ്ട്. ഭർത്താവ് വിദേശത്താണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസുകാരിയെ ചുട്ടുകൊന്നു, പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ അജാസ് പിടിയിൽ