SHOCKING: മാവേലിക്കരയിൽ പൊലീസുകാരിയെ വെട്ടി വീഴ്ത്തിയതിനു ശേഷം തീ കൊളുത്തി കൊന്നു
Last Updated:
സൗമ്യയ്ക്ക് പിന്നാലെ ഓടിയ അക്രമി വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു.
Kottarakkara tragedyമാവേലിക്കര: മാവേലിക്കരയിൽ പൊലീസുകാരിയെ ചുട്ടു കൊന്നു. മാവേലിക്കര വള്ളികുന്നത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെയാണ് പെട്രോളൊഴിച്ച് ചുട്ടു കൊന്നത്. സിവിൽ പൊലീസ് ഓഫീസറാണ് സൗമ്യ. പ്രതിക്കും പൊള്ളലേറ്റു.
കാറിൽ എത്തിയ അക്രമി സൗമ്യ സഞ്ചരിച്ച വാഹനം ഇടിച്ചു വീഴ്ത്തി. അക്രമിയെ കണ്ട സൗമ്യ ഓടുകയായിരുന്നു. സൗമ്യയ്ക്ക് പിന്നാലെ ഓടിയ അക്രമി വാൾ കൊണ്ട് അവരെ വെട്ടി വീഴ്ത്തുകയും തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. പ്രതിക്കും പൊള്ളലേറ്റു.
പ്രതി പിടിയിലായെന്നാണ് റിപ്പോർട്ടുകൾ. പ്രതിക്കും പൊള്ളലേറ്റെന്നാണ് റിപ്പോർട്ടുകൾ.
സൗമ്യ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയ്ക്ക് മൂന്നു കുട്ടികളുണ്ട്. ഭർത്താവ് വിദേശത്താണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 15, 2019 5:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SHOCKING: മാവേലിക്കരയിൽ പൊലീസുകാരിയെ വെട്ടി വീഴ്ത്തിയതിനു ശേഷം തീ കൊളുത്തി കൊന്നു