ദിവസങ്ങളായി വീട്ടിലെ വൈദ്യുതി ബന്ധം തകരാറിലായതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തിയില്ലെന്നാരോപിച്ചാണ് തലയോലപ്പറമ്പ് കോലത്താർ സ്വദേശിനി, കെഎസ്ഇബി ഓഫീസിൽ എത്തിയത്.
കാർ പോർച്ചിലെ ഫാനിൽ ഷാൾ ഇട്ട് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.കെഎസ്ഇബി ഉദ്യോഗസ്ഥർ തലയോലപ്പറമ്പ് പൊലീസിൽ വിവരം അറിയിച്ചു.
പിന്നാലെ പൊലീസ് എത്തി അനുനയിപ്പിച്ചു സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനിടയിൽ കെഎസ്ഇബി ജീവനക്കാർ പോയി ഇവരുടെ വീട്ടിലെ വൈദ്യുതിബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. തുടർന്ന് യുവതിയെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ എത്തി കൂട്ടിക്കൊണ്ടുപോയി.
advertisement
അതേസമയം തലയോലപ്പറമ്പ് സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള പല ഭാഗങ്ങളിലും രണ്ടുദിവസമായി ഇത്തരത്തിൽ വൈദുതി തകരാർ ഉണ്ടെന്നും ഇത് പുനസ്ഥാപിച്ചു വരികയാണെന്നും ആണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം.