TRENDING:

വിമാനത്താവളത്തിൽ ഡ്യൂട്ടി അടയ്ക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടതിന് സ്ത്രീ 15 പവൻ സ്വർണാഭരണം വലിച്ചെറിഞ്ഞു

Last Updated:

ദുബായിൽ നിന്നും എമിറേറ്റ്സിൽ തിരുവനന്തപുരത്ത് എത്തിയ കൊല്ലം സ്വദേശിയായ മധ്യവയസ്കയാണ് വിമാനത്താവളത്തിൽ പരാക്രമം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം ശംഖുമുഖത്ത് സ്വർണത്തിന് ഡ്യൂട്ടി തീരുവ അടയ്ക്കാൻ ആവശ്യപ്പെട്ടതിന് സ്വർണാഭരണങ്ങൾ വലിച്ചെറിഞ്ഞ് മധ്യവയസ്ക. തീരുവ അടയ്ക്കാനായി ആവശ്യപ്പെട്ട എയർകസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു സ്ത്രീയുടെ പരാക്രമം. ഇന്നലെ രാവിലെ ദുബായിൽ നിന്നും എമിറേറ്റ്സിൽ തിരുവനന്തപുരത്ത് എത്തിയ കൊല്ലം സ്വദേശിയായ മധ്യവയസ്കയാണ് വിമാനത്താവളത്തിൽ പരാക്രമം നടത്തിയത്. എയർ കസ്റ്റംസ് അധികൃതർക്ക് നേരെ ലഗേജുകളും ആഭരണങ്ങളും വലിച്ചെറിയുകയായിരുന്നു.
News18
News18
advertisement

സ്ത്രീയുടെ പക്കൽ ഉണ്ടായിരുന്ന 15 പവൻ സ്വർണാഭരണത്തിന് 36% ഡ്യൂട്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനം ഉണ്ടാക്കിയത്. ഇവയെല്ലാം താൻ ഉപയോഗിച്ചിരുന്ന സ്വർണ്ണാഭരണമാണെന്നും നാട്ടിൽ നിന്നും ബന്ധുക്കളുടെ അടുത്തേക്ക് പോയപ്പോൾ ആഭരണം അണിഞ്ഞാണ് പോയതെന്നും അതിനാൽ ഡ്യൂട്ടി എടുക്കാൻ കഴിയില്ല എന്നുമായിരുന്നു സ്ത്രീയുടെ വാദം.

അതേസമയം വിദേശത്ത് പോയപ്പോൾ സ്വർണ്ണമുള്ള കാര്യം കസ്റ്റംസിനെ ബോധ്യപ്പെടുത്തുന്നതിന് രേഖകൾ ഇല്ലാത്തതിനാൽ നികുതി അടയ്ക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ആറുമാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാത്ത പക്ഷം സ്വർണ്ണത്തിന് രണ്ട് ലക്ഷത്തിൽ കൂടുതൽ രൂപ നികുതിയായി നൽകണമെന്ന് കസ്റ്റംസ് പറഞ്ഞു. ഇതോടെ സ്ത്രീ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി തർക്കിക്കുകയും ആഭരണങ്ങൾ വലിച്ചൂരി ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് എറിയുകയും ലഗേജുകൾ എടുക്കാനായി ടെർമിനലിലേക്ക് പുറത്തേക്കിറങ്ങി പോവുകയും ആയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതോടെ എയർ കസ്റ്റംസ് വിവരം സി ഐ എസ് എഫിന് കൈമാറി. തുടർന്ന് പുറത്തേക്ക് ഇറങ്ങിപ്പോയ ഇവർ ബന്ധുക്കളുമായി സംസാരിച്ച് തിരികെ മടങ്ങിയെത്തി കസ്റ്റംസ് അധികൃതമായി വീണ്ടും സംസാരിച്ചു. എന്നാൽ നികുതി അടയ്ക്കാതെ സ്വർണം വിട്ടു നൽകാൻ കഴിയില്ലെന്ന് നിലപാടിൽ ആയിരുന്നു ഉദ്യോഗസ്ഥർ. തടഞ്ഞുവെച്ച സ്വർണ്ണം വീണ്ടും വിദേശത്തേക്ക് തന്നെ മടങ്ങി പോകുമ്പോൾ വിമാനത്താവളത്തിൽ വച്ച് ഇവർക്ക് തിരികെ മടക്കി നൽകുന്നതിൽ തടസ്സം ഇല്ലെന്നും ക്വസ്റ്റംസ് വ്യക്തമാക്കി. ഏറെ നേരത്തെ തർക്കങ്ങൾക്കു ശേഷം കസ്റ്റംസ് മുന്നോട്ടുവച്ച ഈ ഈ ഉപായം അംഗീകരിച്ച ഇവർ ബന്ധുക്കളുമായി മടങ്ങി പോവുകയും ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിമാനത്താവളത്തിൽ ഡ്യൂട്ടി അടയ്ക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടതിന് സ്ത്രീ 15 പവൻ സ്വർണാഭരണം വലിച്ചെറിഞ്ഞു
Open in App
Home
Video
Impact Shorts
Web Stories