TRENDING:

കാര്‍ മറിഞ്ഞ് പുഴയിലേക്ക് വീണ യുവതി ഒഴുകിയെത്തിയത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍

Last Updated:

ശക്തമായ ഒഴുക്കില്‍പ്പെട്ട് നൂറ് മീറ്ററോളം ദൂരത്തേക്ക് പോയ അനു തോട്ടില്‍ നിന്നിരുന്ന പുല്ലില്‍ പിടിച്ച് കരയ്ക്ക് കയറുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി ചെറുതോണിയില്‍ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് വീണ യുവതി ഒഴുകിയത്തിെയത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം. ചെറുതോണി സ്വദേശി അനു മഹേശ്വരനെ മരണത്തിന്‍റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയത് ഒരു പുല്‍ക്കൊടിയാണ്.
advertisement

മരിയപുരത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് അപകടം നടന്നത്. തങ്കമണിയില്‍നിന്ന് ചെറുതോണി ഭാഗത്തേക്ക് വന്ന ചെറുതോണി സ്വദേശിനി വാഴവിളയില്‍ അനു മഹേശ്വരന്‍ ഓടിച്ചിരുന്ന കാര്‍ 70 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച കാര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.കാറിൽനിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ്അനു പുഴയിലേക്കു വീണത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശക്തമായ ഒഴുക്കില്‍പ്പെട്ട് നൂറ് മീറ്ററോളം ദൂരത്തേക്ക് പോയ അനു തോട്ടില്‍ നിന്നിരുന്ന പുല്ലില്‍ പിടിച്ച് കരയ്ക്ക് കയറുകയായിരുന്നു. കയറിചെന്നതാകട്ടെ മരിയപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പിന്നില്‍.തുടര്‍ന്ന് പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ  പി.എച്ച്.എസി.യിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നല്‍കി. തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാര്‍ മറിഞ്ഞ് പുഴയിലേക്ക് വീണ യുവതി ഒഴുകിയെത്തിയത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍
Open in App
Home
Video
Impact Shorts
Web Stories