ചെറുവാരക്കോണം കിണറ്റ്മുക്കിന് സമീപമാണ് അപകടം നടന്നത്. ഇവരുടെ മകൾ കൃഷ്ണപ്രിയയുടെ സ്കൂട്ടറിന് പുറകിലിരുന്ന് കൊല്ലങ്കോട്ടേക്ക് പോകുകയായിരുന്നു പത്മകുമാരി. റോഡുവക്കിലെ പുരയിടത്തിൽ നിന്ന പുളിമരം മുറിച്ചതിൻ്റെ ഇലയിലും മറ്റ് അവശിഷ്ടങ്ങളിലും തെന്നി നിയന്ത്രണം തെറ്റി സ്കൂട്ടർ മറിയുകയായിരുന്നു. പത്മകുമാരി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഈ സമയം പുറകിൽ നിന്ന് വന്ന തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളിലെ വാൻ തലയിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.
Also Read- ശബരിമല ഡ്യൂട്ടിക്ക് പോകാനായി ഓഫീസിലേക്ക് പുറപ്പെട്ട സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു
advertisement
കൃഷ്ണപ്രിയക്ക് കാലിൽ പൊട്ടലുണ്ട്. മൃതദേഹം പാറശാല ഗവ.താലൂക്കാശുപത്രി മോർച്ചറിയിൽ. പാറശാല പൊലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 07, 2023 8:37 AM IST