സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എന്‍.രാജന്‍ കോബ്രഗേഡിന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കത്തയച്ചു. പുത്തനഴി സ്വദേശി ഡോ.സൈനുല്‍ ആബിദീന്‍ ഹുദവി ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നാണ് നടപടി.
ചികിത്സാ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തില്‍ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കക്കണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് യുവതിക്ക് ചികിത്സ നിഷേധിച്ചതായി കമ്മീഷന്റെ പരിശോധനയില്‍ കണ്ടെത്തിയതായി കത്തില്‍ പറയുന്നു.
advertisement
Also Read ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: മഞ്ചേരി മെഡിക്കൽ കോളേജിന് കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്
എന്‍.സി മുഹമ്മദ് ഷെരീഫ് - സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളാണ് കഴിഞ്ഞ 27ന് മരിച്ചത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ല. തുടർന്നാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചത്.