നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: മഞ്ചേരി മെഡിക്കൽ കോളേജിന് കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്

  ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: മഞ്ചേരി മെഡിക്കൽ കോളേജിന് കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്

  നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി നല്‍കിയില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

  Representational image. (Photo courtesy: AFP)

  Representational image. (Photo courtesy: AFP)

  • News18
  • Last Updated :
  • Share this:
  മലപ്പുറം: ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും മലപ്പുറം ജില്ല കളക്ടർ കെ.ഗോപാലകൃഷ്ണൻ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ നിയമനുസൃത നടപടികൾ സ്വീകരിക്കും എന്ന് കളക്ടറുടെ നോട്ടീസിൽ കർശനനിർദേശം ഉണ്ട്.

  ഗുരുതര കൃത്യവിലോപം ആണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നാണ് കളക്ടറുടെ പ്രാഥമിക വിലയിരുത്തൽ. രോഗിക്ക് ചികിത്സ നിഷേധിക്കാന്‍ പാടില്ലായിരുന്നു. കൂടുതല്‍ സൗകര്യങ്ങളുളള മറ്റു ആശുപത്രികളിലേക്ക് രോഗിയെ റഫര്‍ ചെയ്യുകയാണെങ്കില്‍ പാലിക്കേണ്ട സര്‍ക്കാര്‍ നിര്‍ദേശങ്ങളും നടപടിക്രമങ്ങളും ഇവിടെ പാലിച്ചിട്ടില്ല.

  You may also like:പാർട്ടിയിലെ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെ: കെ. മുരളീധരൻ [NEWS]പ്രത്യക്ഷ സമര പരിപാടികൾ യു.ഡി.എഫ് നിർത്തി; സർക്കാരിനെതിരെ പ്രതിഷേധം തുടരുമെന്ന് രമേശ് ചെന്നിത്തല [NEWS] ഹിന്ദി സീരിയൽ സംവിധായകൻ പച്ചക്കറി വിൽപ്പനക്കാരനായി [NEWS]

  സംഭവം ജില്ലയിലെ ആരോഗ്യസംവിധാനങ്ങളെക്കുറിച്ച് പൊതുസമൂഹത്തില്‍ അവമതിപ്പുളവാക്കുന്നതിനും കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി ഏര്‍പ്പെട്ടിരുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്നതിനും കാരണമായി. ഇതെല്ലാം വിലയിരുത്തി ആണ് കളക്ടർ കെ. ഗോപാലകൃഷ്ണൻ നോട്ടീസ് അയച്ചത്.  നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം രേഖാമൂലം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മറുപടി നല്‍കിയില്ലെങ്കില്‍ യാതൊന്നും ബോധിപ്പിക്കാനില്ലെന്ന നിഗമനത്തില്‍ നിയമാനുസൃത തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കൽ കോളേജ് അധികൃതരുടെ യോഗം ഓൺലൈനിൽ വിളിച്ചു ചേർത്തിരുന്നു.

  മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കീഴിശ്ശേരി സ്വദേശിനിയായ ഗര്‍ഭിണി 14 മണിക്കൂർ ആണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി അലഞ്ഞത്. തുടർന്ന് ഞായറാഴ്ച വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് ജീവൻ നഷ്ടപ്പെട്ട ഇരട്ടക്കുട്ടികളെയാണ് പുറത്തെടുത്തത്.
  Published by:Joys Joy
  First published: