Also Read-'അവള്‍ ബുദ്ധിയില്ലാത്തവള്‍'; സബ് കളക്ടർ രേണു രാജിനെതിരെ എസ് രാജേന്ദ്രന്‍ MLA
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നാറില്‍ വിവാദ സംഭവം അരങ്ങേറിയത്. ഷോപ്പിംഗ് കോപ്ലക്‌സ് നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എം.എല്‍.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ മടക്കി അയയ്ക്കുകയായിരുന്നു. ഇതിനിടെയാണ് എം.എല്‍.എ. സബ്കളക്ടര്‍ക്കെതിരെ സംസാരിച്ചത്. ഇത് പ്രദേശിക ചാനല്‍ പ്രവര്‍ത്തകര്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം വിവാദമായി.
advertisement
അവൾ, ഇവൾ എന്നു സംബോധന ചെയ്ത് സംസാരിച്ച എംഎൽഎ സബ്കളക്ടറെ ബുദ്ധിയില്ലാത്തവൾ എന്നു പറഞ്ഞിരുന്നു. ഇതിനെതിരെ രേണു രാജും പരാതിയുമായി രംഗത്തെത്തുകയായിരുന്നു. രാജേന്ദ്രൻ എംഎൽഎ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സഹിതം ഇവർ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.
രാഷ്ട്രീയമായും ഭരണപരമായും എസ്. രാജേന്ദ്രന്‍ എംഎല്‍എ പൂര്‍ണമായും ഒറ്റപ്പെടുന്ന സാഹചര്യങ്ങളായിരുന്നു തുടർന്നുണ്ടായത്. റവന്യു മന്ത്രിയും സിപിഐ പ്രാദേശികനേതൃത്വവും പരസ്യമായി സബ്കളക്ടര്‍ക്ക് ഒപ്പം നിന്നു .പിന്നാലെയാണ് വനിതാ കമ്മീഷൻ ഇടപെടലും ഉണ്ടായിരിക്കുന്നത്.