TRENDING:

'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്

Last Updated:

മന്ത്രിസഭയിലും എൽഡിഎഫിലും സിപിഐ ഉയർത്തിയ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകാനുള്ള സർക്കാർ തീരുമാനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സംസ്ഥാന സർക്കാർ നടപടിയെ പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്. 'കാലം കാത്തിരിക്കുകയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി', എന്നാണ് സാറാ ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചത്.
സാറാ ജോസഫ്
സാറാ ജോസഫ്
advertisement

ഇതും വായിക്കുക: 'പിഎം ശ്രീ കരാറിനുപിന്നിൽ ഗൂഢാലോചന, മുന്നണിമര്യാദകൾ ലംഘിച്ചു'; ഡി രാജയ്ക്ക് അയച്ച കത്തിൽ ബിനോയ് വിശ്വം

മന്ത്രിസഭയിലും എൽഡിഎഫിലും സിപിഐ ഉയർത്തിയ കടുത്ത എതിർപ്പ് അവഗണിച്ചാണ് പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകാനുള്ള സർക്കാർ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകിയാണ് വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം ചർച്ചകൾ നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഡൽഹിയിലെത്തി ഒപ്പിട്ടത്. ഇതോടെ കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞുവച്ച സമഗ്ര ശിക്ഷാ കേരളയുടെ 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ഉടൻ ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

advertisement

ഇതും വായിക്കുക: വരും തലമുറകളെ കാവിവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ സിപിഐ മന്ത്രിമാരെ പിൻവലിച്ച്, മുന്നണി വിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്

അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ കടുത്ത അമർഷം പ്രകടിപ്പിച്ചിരിക്കുകയാണ് സിപിഐ. ഇന്ന് ഉച്ചയ്‌ക്ക് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്. മുന്നണി മര്യാദകളുടെ ലംഘനമെന്നാണ് സിപിഐയുടെ പൊതുഅഭിപ്രായം.

advertisement

Summary: Writer Sarah Joseph mocked the State Government's decision to sign the PM Shri scheme, which is part of the National Education Policy (NEP).

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Sarah Joseph posted on Facebook: "Time is waiting, for the PM Shri children of Hindutva born in Communism."

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികൾക്കായി കാത്തിരിക്കുകയാണ്': സാറാ ജോസഫ്
Open in App
Home
Video
Impact Shorts
Web Stories