പൊലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ബുള്ളറ്റ് റാലിയാണ് കാണികൾക്ക് ആവേശമായത്. സെൽഫി എടുക്കാനും ഫോട്ടോ എടുക്കാനും തിരക്ക് കൂട്ടി നിരവധി പേരാണ് തിങ്ങിനിറഞ്ഞത്. ആരാധകർക്ക് നേരെ പുഞ്ചിരിച്ചും കൈകൾ ഉയർത്തി വീശിയും ടൊവിനോ അഭിവാദ്യം ചെയ്തു. യുവാക്കൾക്കിടയിൽ ഹരമായ യതീഷ് ചന്ദ്രയും ടൊവിനോയും ഒരുമിച്ച് ബുള്ളറ്റ് റാലിയിൽ പങ്കെടുത്തത് വേറിട്ട കാഴ്ചയായി. തൃശ്ശൂർ കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്നും മണ്ണൂത്തി വരെ ടൊവിനോ ബൈക്ക് ഓടിച്ചു.
advertisement
രാവിലെ കൂട്ടയോട്ടത്തിന് മുമ്പ് നടന്ന വാമിംഗ് അപ്പിലാണ് യതീഷ് ചന്ദ്ര സൂംബ നർത്തകർക്കൊപ്പം ചുവടു വെച്ചത്. നടൻ ജയസൂര്യയും താളമിട്ടു. ഇടക്ക് ചുവടുകൾ പിഴച്ചെങ്കിലും പതിവ് മന്ദഹാസത്തിൽ ഒളിപ്പിച്ച് കൂട്ടയോട്ടത്തിന് ഓളമേകി. ജയസൂര്യയാണ് ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. ഏതാനും ദൂരം ഓടി ജയസൂര്യ പിൻ വാങ്ങിയെങ്കിലും അഞ്ച് കിലോമീറ്റർ കൂളായി ഫിനിഷ് ചെയ്താണ് യതീഷ് ചന്ദ്ര പിൻ വാങ്ങിയത്.
1959ല്‍ ചെനീസ് പട്ടാളം കൊലപ്പെടുത്തിയ ഇന്ത്യന്‍ പൊലീസ് സേനാംഗങ്ങള്‍ക്ക് ആദരവ് പ്രകടിപ്പിച്ചാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 21ന് രാജ്യം പൊലീസ് സ്മൃതി ദിനമായി ആചരിക്കുന്നത്.