Also read-തിരുവനന്തപുരം മുക്കോലയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
എടക്കര ഭാഗത്തുനിന്നു വന്ന സ്വകാര്യ ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച് സനൽ ബസിനടിയിൽപ്പെടുകയായിരുന്നു. ബസ് പൂർണമായി തകർന്നിരുന്നു. അപകടത്തിൽ സനൽ തൽക്ഷണം മരിച്ചു. സനൽ എടക്കരയിലെ കളേഴ്സ് വെഡിങ് കാൽ എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഇതിന്റെ കൂടെ പഠനവും നടത്തുന്നുണ്ട്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
advertisement
സമാന സംഭവം തിരുവനന്തപുരത്തും സംഭവിച്ചിരുന്നു. തിരുവനന്തപുരം മുക്കോലയ്ക്ക് സമീപം ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. അരുവിക്കര സ്വദേശിയും അനിൽ കുമാറിന്റെയും എം.കൃഷ്ണമ്മയുടെയും മകനും കോവളം കമുകിൻ കുഴി റോഡിൽ അനുഭവനിൽ താമസക്കാരനുമായ കൃഷ്ണകുമാർ (31) ആണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന മത്സ്യ തൊഴിലാളികളായ വർഗ്ഗീസ് ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു.