TRENDING:

Accident | നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

Last Updated:

ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചു യുവാവ് മരിച്ചു. തൈക്കാട്ടുശേരി പൊന്‍വയലില്‍ കമലാസനന്റെ മകന്‍ അനന്തകൃഷ്ണന്‍ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടക്കരപ്പള്ളി അമ്പിളി നിലയത്തില്‍ ഉണ്ണികൃഷ്ണന്‍ (21) പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
advertisement

ഞായറാഴ്ച രാത്രി തൈക്കാട്ടുശേരി ചീരാത്തു കാടിനു സമീപമായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുറവൂര്‍ താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അനന്തകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അനന്തകൃഷ്ണന്റെ മാതാവ്: ഇന്ദിര. സഹോദരി അഞ്ജന.

Also Read-Suspension| മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച DYFI നേതാവിന് സസ്പെൻഷൻ

Accident | വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് യുവാവ് മരിച്ചു; ഭാര്യ ആശുപത്രിയിൽ

തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വിളവൂർക്കൽ പെരുകാവ് തുറവൂർ തുണ്ടുവിള വീട്ടിൽ ഗ്ലാഡിസ്റ്റൺ (48) ആണ് മരിച്ചത്. ഗ്ലാഡിസ്റ്റണൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യ ബീനാ റാണിക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

advertisement

ശനിയാഴ്ച രാത്രി 8 മണിയോട് കൂടി പാപ്പനംകോട് മലയിൻകീഴ് റോഡിൽ പ്ലാങ്കാലമുക്കിന് സമീപമാണ് അപകട൦ നടന്നത്. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ് അമിതവേഗത്തിൽ എതിരെ വന്ന ബൈക്ക് സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്. സ്കൂട്ടറിൽ നിന്നും ഇരുവരും തെറിച്ചുവീഴുകയായിരുന്നു. റോഡരികിലെ ചാലിലേക്കാണ് ബീനാറാണി വീണത്. ഇരുട്ടായിരുന്നതിനാൽ ആദ്യം പൊലീസോ നാട്ടുകാരോ ഇവരെ കണ്ടിരുന്നില്ല. ഗ്ലാഡിസ്റ്റണെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെ ചാലിൽ നിന്ന് അനക്കം കേട്ട് നോക്കിയപ്പോഴാണ്‌ ബീനാറാണിയെ നാട്ടുകാരും പൊലീസും കണ്ടത്.

Also Read-വൃക്ക കൃത്യസമയത്ത് എത്തിച്ചിട്ടും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ 4 മണിക്കൂര്‍ വൈകി; രോഗി മരിച്ചു

advertisement

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗ്ലാഡിസ്റ്റണെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിൽ പൊട്ടലുകൾ സംഭവിച്ച ബീനാറാണിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിലിടിച്ച ബൈക്ക് പാമാംകോട് ഭാഗം മുതൽ അമിതവേഗത്തിൽ ആയിരുന്നു വന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന ജിബിനും പരിക്കുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ജിബിൻ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു സ്കൂട്ടറിലു൦ പിടിച്ചിരുന്നു. ഇത് ചോദ്യംചെയ്ത യാത്രക്കാരെ ഇയാൾ മർദിച്ചുവെന്ന് ആരോപിച്ചുള്ള പരാതി നേമം പോലീസിൽ ലഭിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories