Suspension| മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച DYFI നേതാവിന് സസ്പെൻഷൻ

Last Updated:

മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹാനമോടിച്ചതിന് കഴിഞ്ഞ ദിവസം കേണിച്ചിറ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു

വയനാട്ടിൽ ഡി വൈ എഫ് ഐ നേതാവിനെ (DYFI) സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മദ്യപിച്ചു അപകടകരമായി വാഹനം ഓടിച്ചതിനാണ് വയനാട് സുൽത്താൻ ബത്തേരിയിൽ നേതാവിനെതിരെ നടപടിയെടുത്തത്. ഡി വൈ എഫ് ഐ വയനാട് ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ ലിജോ ജോണിക്കെതിരെയാണ് നടപടി.
ഡി വൈ എഫ് ഐയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹാനമോടിച്ചതിന് കഴിഞ്ഞ ദിവസം കേണിച്ചിറ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
സായുധ പൊലീസ് ആസ്ഥാനത്തുനിന്ന് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരം മുറിച്ചുകടത്തി
കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലെ സായുധ പൊലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ വളപ്പില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. യന്ത്രവാള്‍ കൊണ്ട് ചന്ദനമരം പൂര്‍ണമായി മുറിച്ച് ചില്ലകള്‍പോലും സ്ഥലത്ത് ഉപേക്ഷിക്കാതെ വാഹനത്തില്‍ കടത്തിയതായാണ് കരുതുന്നത്. പരേഡ് ഗ്രൗണ്ടിനും കെഎപി ആശുപത്രിക്കും ഇടയില്‍ ഒഴക്രോം റോഡിന് സമീപത്തെ കെഎപി കോമ്പൗണ്ടിലെ ചന്ദനമരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. മരത്തിന്റെ കുറ്റി മാത്രമേ ഇവിടെ അവശേഷിച്ചിട്ടുള്ളൂ. 24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പൊലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പൊലീസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
advertisement
നേരത്തേയും പലതവണ കെഎപി ആസ്ഥാനത്തുനിന്ന് ചന്ദനമരം മോഷണം പോയിരുന്നെങ്കിലും പരാതിപ്പെടാതെ മൂടിവെച്ചതായും ആക്ഷേപമുണ്ട്. മരം മുറിച്ച സ്ഥലം ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയനിലയിലാണ്. കണ്ണപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. കെഎപി നാലാം ബറ്റാലിയന്‍ അസി. കമാന്‍ഡന്റ് സജീഷ് ബാബു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 30 സെന്റിമീറ്ററിലേറെ വണ്ണമുള്ള മരം മുറിച്ചതായാണ് പരാതി. തുടർന്നു വൈകിട്ടോടെ കണ്ണപുരം പൊലീസ് ക്യാംപിലെത്തി അന്വേഷണം നടത്തി.
രാത്രി വാഹനത്തിലെത്തിയ സംഘം വാൾ ഉപയോഗിച്ചു മരം മുറിച്ചു കടത്തിയെന്നാണ് പ്രാഥമിക നിഗമനം. ഒരാൾക്ക് മാത്രം കടക്കാനുള്ള നിലയിൽ കമ്പിവേലി മുറിച്ചു നീക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുൻപും ക്യാമ്പി ചന്ദനമരം കവർച്ച നടന്നെങ്കിലും ആരെയും പിടികൂടാനായിട്ടില്ല. പൊലീസ് ക്യാമ്പിൽ ചന്ദനമടക്കം വിലയേറിയ നൂറുകണക്കിന് മരങ്ങൾ വളർന്നു നിൽക്കുന്നുണ്ട്.
advertisement
ദേശീയപാതയോടു ചേർന്നുള്ള കെഎപി ഗേറ്റിൽ മാത്രമേ രാത്രി പാറാവുകാർ ഉണ്ടാവുകയുള്ളൂ. എന്നാൽ റൂറൽ പൊലീസ് ആസ്ഥാനം കൂടി ക്യാമ്പിനോടു ചേ‍ർന്നു പ്രവർത്തിക്കുന്നതിനാൽ ഇപ്പോൾ മുഴുവൻ സമയവും പൊലീസ് സാന്നിധ്യവുമുണ്ടാകും. ക്യാമ്പിലെ ചന്ദനമരം വളർച്ചയെത്തുന്ന സമയം നോക്കി ആരുമറിയാതെ മുറിച്ചുമാറ്റി രാത്രി തന്നെ വാഹനത്തിൽ കടത്തിയെന്നത് പൊലീസുകാരിൽ തന്നെ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Suspension| മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച DYFI നേതാവിന് സസ്പെൻഷൻ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement