TRENDING:

കാറിനുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ചനിലയിൽ; കണ്ടത് കോട്ടയം മെഡിക്കൽ കോളജ് അങ്കണത്തിൽ

Last Updated:

കാർ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിന്റെ ദുരൂഹത മുൻനിർത്തി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം മെഡിക്കൽ കോളേജ് അങ്കണത്തിൽ കാറിനുള്ളിൽ ഇടുക്കി സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി കീരിത്തോട് സ്വദേശി മൂലേരിയിൽ അഖിലിനെയാണ് (31) ദേഹമാസകലം പൊള്ളലേറ്റ നിലയിൽ കാറിനുള്ളിൽ കണ്ടെത്തിയത്.
advertisement

പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് മാതാവിനോടൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായിരുന്നു അഖിൽ. പിതാവും മാതാവും ആശുപത്രിയിലേക്ക് കയറി പോയെങ്കിലും കാറിനുള്ളിൽ തന്നെ ഇരുന്ന അഖിലിനെ ഏറെ നേരമായിട്ടും എത്താത്തതിനാൽ മാതാവ് അന്വേഷിച്ച് എത്തിയപ്പോഴാണ് കാറിനുള്ളിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.

ഉടൻതന്നെ സെക്യൂരിറ്റി ജീവനക്കാരെ അറിയിച്ചു. തുടർന്ന് ഗാന്ധിനഗർ പൊലീസ് എത്തി കാർ തുറന്ന് മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി. കാർ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിന്റെ ദുരൂഹത മുൻനിർത്തി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

advertisement

ലൈംഗിക പീഡനകേസ്; സാഹിത്യകാരൻ സിവിക് ചന്ദ്രൻ കേരളം വിട്ടെന്ന് പോലീസ്

സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗിക പീഡന ആരോപണം ഏറെ ഞെട്ടലോടെയാണ് സാംസ്കാരിക ലോകം കേട്ടത്. പുരോഗമനപ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന സിവിക് ചന്ദ്രനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പോലീസ് മന്ദഗതിയിലാണെന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലൈംഗിക പീഡനക്കേസിൽ പ്രതിയായ സിവിക് ചന്ദ്രൻ സംസ്ഥാനം വിട്ടുവെന്നാണ് പോലീസ് അറിയിക്കുന്നത്. സിവിക് മുൻകൂ‍ർ ജാമ്യത്തിനായി ശ്രമം തുടങ്ങിയെന്നും വിവരമുണ്ട്. ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖല ഐജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം.

advertisement

അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസ് എടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമ നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ഇതുവരെ സിവികിനെ കണ്ടെത്താനോ നടപടികൾ പൂ‍ർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. പരാതി ഉയർന്നയുടൻ സിവിക് തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് വിവരം.

കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം ചെന്നെങ്കിലും കണ്ടെത്താനായില്ല. പ്രതിയുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോഴിക്കോട് ജില്ലാകോടതി വഴി സിവിക് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം പരാതിക്കാരിയായ അധ്യാപികയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. സാക്ഷികളിൽനിന്നുളള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് അധ്യാപികയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂര്‍ത്തിയാക്കി. സിവിക് എവിടെയെന്നതിനെക്കുറിച്ച് വിവരം കിട്ടിയെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാറിനുള്ളിൽ യുവാവ് പൊള്ളലേറ്റ് മരിച്ചനിലയിൽ; കണ്ടത് കോട്ടയം മെഡിക്കൽ കോളജ് അങ്കണത്തിൽ
Open in App
Home
Video
Impact Shorts
Web Stories