TRENDING:

ചക്കയിട്ടപ്പോൾ യുവതിയുടെ കയ്യിൽ എന്തോ കടിച്ചതായി തോന്നി; വീട്ടിലെത്തിയപ്പോൾ മരിച്ചു

Last Updated:

അടുത്തുള്ള പുരയിടത്തിൽനിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ഒരുക്കി ക്കൊണ്ടിരിക്കുന്നതിനിടെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം: വാരപ്പെട്ടിയിൽ പാമ്പുകടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവതി മരിച്ചു. ഏറാമ്പ്ര പാലക്കോട് അൻസലിന്റെ ഭാര്യ നിഷിദ(36) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.
advertisement

Also read-തിരുവനന്തപുരത്ത് SSLC പരീക്ഷയില്‍ ഫുൾ എ പ്ലസ് നേടിയ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടുത്തുള്ള പുരയിടത്തിൽനിന്ന് ചക്കയിട്ട് വീട്ടിലെത്തി കുട്ടികൾക്കും ബന്ധുക്കൾക്കുമൊപ്പം ഒരുക്കി ക്കൊണ്ടിരിക്കുന്നതിനിടെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി.പരിഭ്രാന്തിയിലായ ഇവരെ ഉടൻ തന്നെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുൻപ് നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെ മരിച്ചു. കുടുംബശ്രീ പ്രവർത്തകയാണ് നിഷിദ. ഭർത്താവ് അൻസൽ സൗദിയിലാണ്. മക്കൾ: മുഹമ്മദ് ഇൻസാം (വിദ്യാർഥി, വാരപ്പെട്ടി ഗവ. ടെക്‌നിക്കൽ എച്ച്.എസ്.), മുഹമ്മദ് ഇർഫാൻ, നൂറ ഫാത്തിമ (മൈലൂർ മുസ്‌ലിം എൽ.പി. സ്കൂൾ വിദ്യാർഥികൾ). കബറടക്കം ഞായറാഴ്ച ഇഞ്ചൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചക്കയിട്ടപ്പോൾ യുവതിയുടെ കയ്യിൽ എന്തോ കടിച്ചതായി തോന്നി; വീട്ടിലെത്തിയപ്പോൾ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories