TRENDING:

കണ്ണനെ കൺനിറയെ കാണാൻ കനയ്യ കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി

Last Updated:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി തെറ്റിയതിന് പിന്നാലെ 2021 സെപ്റ്റംബര്‍ 28നാണ്  കോണ്‍ഗ്രസില്‍ ചേര്‍ന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനും മുന്‍ എഐഎസ്എഫ് നേതാവും യൂത്ത് കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവിയുമായ കനയ്യ കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
advertisement

ഇന്നലെ മുന്‍ കെപിസിസി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവര്‍ക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്. കസവുമുണ്ടും നേരിയതും അണിഞ്ഞ് തനി മലയാളി ലുക്കിലായിരുന്നു അദ്ദേഹം ദര്‍ശനം നടത്തിയത്.

Also Read:-ആദ്യം സിപിഐ ഓഫീസില്‍ സ്ഥാപിച്ച എയർ കണ്ടീഷണർ കൊണ്ടുപോയി; പിന്നാലെ കനയ്യ കോൺഗ്രസിലേക്കും

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജെഎന്‍യു സമര നായകനെന്ന നിലയില്‍ പ്രശസ്തനായ കനയ്യ കുമാര്‍ സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി തെറ്റിയതിന് പിന്നാലെ 2021 സെപ്റ്റംബര്‍ 28നാണ്  കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണനെ കൺനിറയെ കാണാൻ കനയ്യ കുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി
Open in App
Home
Video
Impact Shorts
Web Stories