TRENDING:

തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു

Last Updated:

സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് മിഥുനെ വ്യാഴാഴ്ച പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ നേതാവ് ബി.ജെ.പിയിൽ ചേർന്നു. യൂത്ത് കേൺഗ്രസ് ജില്ലാ സെക്രട്ടറി എം. മിഥുൻ ആണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങിൽ ജില്ലാ അധ്യക്ഷൻ വി.വി രാജേഷ് ഉൾപ്പെടെയുള്ള നോതാക്കൾ  കാവി ഷാൾ അണിയിച്ചാണ് മിഥുനെ സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്ന കാര്യം വി.വി രാജേഷാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
advertisement

ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മുദാക്കൽ സ്വദേശിയാണ് മിഥുൻ.

Also Read തരൂർ, പൃഥ്വിരാജ് എന്നീ വൻമരങ്ങൾ വീണു! ഇനി ഇം​​ഗ്ലീഷ് ഭാഷ പിഷാരടി ഭരിക്കും

കോൺഗ്രസിൻ്റെ അവസാര വാദ രാഷ്ട്രീയത്തിലും സ്വജന പക്ഷപാതിത്വത്തിലും പ്രതിഷേധിച്ചാണ് മിഥുൻ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ നേതൃത്വം പ്രതികരിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് മിഥുനെ വ്യാഴാഴ്ച പാർട്ടിയിൽ നിന്നും  സസ്പെൻഡ് ചെയ്തിരുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിൽ ചേർന്നു
Open in App
Home
Video
Impact Shorts
Web Stories